
സ്വന്തം ലേഖകൻ
ലോസ്ആഞ്ചലസ്: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പതിനാലാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലസ് ഏപ്രിൽ ആറു മുതൽ പത്തു വരെ ആർക്ക്‌ലൈറ്റ് ഹോളിവുഡിൽ വച്ചു നടത്തപ്പെടും.
ഏപ്രിൽ ആറിനു ഉദ്ഘാടന ചിത്രമായ പാൻനളിൻസിന്റെ ആംഗ്രി ഇന്ത്യൻ ഗോഡസസ് പ്രദർശിപ്പിക്കും. ഈവർഷം ചിത്രീകരിച്ച പതിനാല് ഫീച്ചർ ഫിലിമുകളും പതിനൊന്ന് ഷോർട്ട് ഫിലിമുകളും ഉൾപ്പെടെ 27 ചിത്രങ്ങളാണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.
ഫിൻഡൽ മേത്തയുടെ ചിത്രമായ ആലിഗർ ആദ്യ ദിവസം തന്നെ പ്രദർശിപ്പിക്കും അനുമേനോന്റെ വെയ്റ്റിങ് എന്ന ചിത്രമാണ് സമാപന ദിവസം പ്രദർശിപ്പിക്കുന്നത്. നസറുദീൻഷാ, കൽക്കി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മനുഷ്യ ജീവിതത്തിലുണ്ടാകുന്ന ദുഖങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും പ്രധാനത്തെ ചൂണ്ടിക്കാണിക്കുന്നതാണ് ഫിലിം ഫെസ്റ്റിവലിലേയ്ക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.indiannfiflimfestival.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.