കമിതാക്കളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ…

കമിതാക്കളെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മാത്യു ഡിപ്പെല്‍ എന്ന ഫേട്ടോഗ്രഫര്‍ പകര്‍ത്തിയ അത്യപൂര്‍വമായ ചിത്രത്തിലെ കമിതാക്കളുടെ കാര്യമാണ് പറയുന്നത്.കാലിഫോര്‍ണിയ യോസ്മിറ്റെ ദേശിയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ നില്‍ക്കുമ്പോഴാണ് മാത്യു ആ സുന്ദരമായ കാഴ്ച കാണുന്നത്.

ദൂരെ  മലഞ്ചെരുവില്‍ ഒരു കാമുകന്‍ തന്റെ പ്രണയിനിയോട് വിവാഹഭ്യര്‍ത്ഥന നടത്തുന്നു. പാശ്ചാത്യ രീതിയില്‍ മുട്ടിലിരുന്ന് കാമുകിയുടെ നേരെ കൈനീട്ടി യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രം മാത്യു തന്റെ ക്യാമറയില്‍ പകര്‍ത്തി,അവരറിയാതെ. ഒക്ടോബര്‍ ആറിന് ഈ ചിത്രം അദ്ദേഹം പകര്‍ത്തിയതു മുതല്‍ തന്നെ അപരിചിതരായ കാമുകീകാമുകന്മാര്‍ക്കായി മാത്യു അന്വേഷണവും തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ അവരെ കണ്ടെത്താനായില്ല. ഇപ്പോള്‍ ഇവരെ കണ്ടെത്തുന്നതിനായി മാത്യു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കയാണ്. ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ. ഈ ചിത്രം ഒരുലക്ഷത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടു,എന്നാല്‍ ഇതുവരെ ആ കമിതാക്കളെ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.

Top