കാലിഫോര്‍ണിയ: ആ അപൂര്‍വ്വ ചിത്രത്തിലെ കമിതാക്കളെ കണ്ടെത്തിയതായി മാത്യു ഡിപ്പല്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാത്യു ഡിപ്പെല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അത്യപൂര്‍വ്വ ചിത്രത്തിലെ കമിതാക്കളെ തേടുകയായിരുന്നു സോഷ്യല്‍മീഡിയ. അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ രണ്ടായിരത്തോളം അടി ഉയരത്തിലുള്ള വ്യൂ പോയന്റിന് മുകളില്‍ പാശ്ചാത്യ രീതിയില്‍ മുട്ടിലിരുന്ന് കാമുകിയുടെ നേരെ കൈനീട്ടി യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രം മാത്യു തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു അവരറിയാതെ.
ഒക്ടോബര്‍ ആറിന് ഈ ചിത്രം അദ്ദേഹം പകര്‍ത്തിയതു മുതല്‍ തന്നെ അപരിചിതരായ കാമുകീകാമുകന്മാര്‍ക്കായി മാത്യു അന്വേഷണവും തുടങ്ങി. പക്ഷെ അവരെ കണ്ടെത്താനായില്ല.തുടര്‍ന്നാണ് ഡിപ്പല്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയത്. ഇപ്പോഴിതാ ആ കമിതാക്കളെ താന്‍ കണ്ടെത്തിയെന്നറിയിച്ച് മാത്യു ഡിപ്പല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.
ചാര്‍ലി ബിയറും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കവെയാണ് തന്റെയും തന്റെ പ്രിയതമയുടെയും ചിത്രം വൈറലായെന്ന കാര്യം ചാര്‍ലി അറിഞ്ഞത്. അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടതെന്നും അതിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്നും ചാര്‍ലി പറഞ്ഞു.
Twitter help, idk who these two are but I hope this finds them. I took this at Taft Point at Yosemite National Park, on October 6th, 2018. pic.twitter.com/Rdzy0QqFbY
— Matthew Dippel (@DippelMatt) October 17, 2018