കാമുകന് അയച്ച മെസേജിന് മറുപടിയില്ല; ഒറ്റരാത്രികൊണ്ട് ട്രെയ്‌ലര്‍ ഉണ്ടാക്കി 21 കാരി 

താന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കൊന്നും ആണ്‍സുഹൃത്തായ ജോര്‍ജ് ഗിരോണ്‍ മറുപടി നല്‍കാത്തതാണ്  21 കാരി പൗലീനയെ സങ്കടത്തിലാക്കിയത്.എന്നാല്‍ പൗലീനയുടെ സങ്കടവും ഒറ്റപ്പെടലുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ഗാത്മകതയിലേക്ക് വഴിമാറി. അവള്‍ തന്റെ സങ്കടത്തില്‍ നിന്നും സൃഷ്ടിച്ചത് ഒരു കിടിലന്‍ സിനിമാ ട്രെയ്‌ലര്‍.

അന്നു രാത്രി ഒരു മണിക്കൂര്‍ മാത്രമാണ് പൗലീന ഉറങ്ങിയത്. ഒറ്റ രാത്രികൊണ്ടു തന്നെ വീഡിയോ ഉണ്ടാക്കി ജോര്‍ജിന്റെ ചാറ്റ് ബോക്‌സിലേക്ക് അയച്ചു.ഇതൊന്നും അറിയാതെ രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ജോര്‍ജ് പൗലീനയുടെ വീഡിയോ കാണുന്നത്. ജോര്‍ജിന് അയച്ച മെസേജുകളും ചിത്രങ്ങളുമൊക്കെ വച്ചാണ് പൗലീന ട്രെയ്‌ലര്‍ ഉണ്ടാക്കിയത്. ചൊവ്വാഴ്ച ഇത് ട്വിറ്ററില്‍ ഇടുകയും ചെയ്തു. 50000 പേര്‍ റീട്വീറ്റ് ചെയ്യുകയും 2.5 മില്യണ്‍ പേര്‍ ഇത് കാണുകയും ചെയ്തു.

When your boyfriend doesn’t reply so you make a trailer with all the time you have on your hands pic.twitter.com/NkqAnKsunO

— Paulizzle Ramizzle (@putang_gang) December 11, 2018

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top