താഴ്ന്ന വരുമാനക്കാരായ ഒരു മില്യണ്‍ പേര്‍ക്ക് ഫുഡ് സ്റ്റാപ്പ് നഷ്ടമാകും

ജഫര്‍സണ്‍സിറ്റി (മൊണ്ടാന): ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നതിനു നിശ്ചയിച്ച യോഗ്യത ഇല്ലാത്തവര്‍ക്കു ഇനി മുതല്‍ ഇതിന്റെ ആനൂകൂല്യം നഷ്ടമാവും. 21 സംസ്ഥാനങ്ങളിലെ ഒരു മില്യണ്‍ ജനങ്ങള്‍ക്കാണ് ഇതു മൂലം നഷ്ടം സംഭവിക്കുക. പതിനെട്ടു മുതല്‍ 49 വയസുവരെയുള്ളവര്‍ക്കു ആശ്രിതരായി വീട്ടില്‍ ആരുമില്ലെങ്കില്‍ ഇവര്‍ ജോലി ചെയ്യുന്നതിനോ തൊഴില്‍ പരിശീലന കോഴ്‌സുകളില്‍ പ്രവേശനം നേടി മാസത്തില്‍ 80 മണിക്കൂര്‍ പൂര്‍ത്തികരിക്കുകയോ ചെയ്യണമെന്നതാണ് ഫുഡ് സ്റ്റാംപ് ലഭി്ക്കുന്നതിനു കുറഞ്ഞ യോഗ്യതയായി അംഗീകരിച്ചിരിക്കുന്നത്. ഇതിനു തയ്യാറാകാത്തവരുടെ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നിര്‍ത്തലാക്കും.
രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായപ്പോള്‍ ഈ വ്യവസ്ഥകളില്‍ ഇളവു നല്‍കിയിരുന്നു. ഇപ്പോള്‍ തൊഴിലിലലായ്മനിരക്കു കുറഞ്ഞതാണ് ഈ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 1996 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഒപ്പു വച്ചതാണ് വര്‍ക്ക് ഫോര്‍ ഫുഡ് റിക്വയര്‍മെന്റ് ആക്ട്. കര്‍ശനമായി ഈ നിയമം അര്‍ഹതയുള്ള പലര്‍ക്കും ഫുഡ് സ്റ്റാംപ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ 2013 മുതല്‍ ഫെബ്രുവരി 2015 വരെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനവും അഭിപ്രായപ്പെട്ടതു മാനസികമോ ശാരീരികമോ ആയ തകരാറുകള്‍ മൂലം ജോലി ചെയ്യുന്നതിനു പരിമിതികള്‍ ഉള്ളവര്‍ക്കു ഫുഡ് ആനുകൂല്യം നഷ്ടമാകുമോ എന്നു ഉറപ്പില്ല.

Top