ഡബ്ലിന്‍: ലെയ്‌ലോയ്‌ഡ് ഫാര്‍മസിയിലെ പ്രിസ്‌ക്രിപ്‌ഷന്‍ പെയ്‌മെന്റ് ക്രമക്കേടുകള്‍ സംബന്ധിച്ചു എച്ച്‌എസ്‌ഇ സംഘം അന്വേഷണം ആരംഭിച്ചു. അയര്‍ലന്‍ഡിലെ വലിയ ഫാര്‍മസി ശൃംഖലയായ ലോയ്‌ഡ് ഫാര്‍മസിക്കെതിരെയാണ് അയര്‍ലന്‍ഡിലെ എച്ച്‌എസ്‌ഇ സംഘം പരിശോധന നടത്തിയിരിക്കുന്നത്. മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ നല്‍കിയ സിംഗിള്‍ പ്രിസ്‌ക്രിപ്‌ഷന്‍ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ വ്യാജമായ രീതിയില്‍ കൂടുതല്‍ പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോള്‍ എച്ച്‌എസ്‌ഇ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്വതന്ത്ര ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ ലൈലോയ്‌ഡിന്റെ വാര്‍ഷിക വരുമാനം 66 ശതമാനം കണ്ടു വര്‍ധിച്ചിരുന്നു. കമ്പനിയ്ക്കുള്ളിലെ ഫ്രീ സോഫ്‌റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ വരുമാനത്തിന്റെ തോത് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു ക്രമക്കേടുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അധികൃതര്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രമക്കേടുകളെ തുടര്‍ന്നു കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്കു ഇന്റേണല്‍ മെമ്മോ അയക്കുകയും ചെയ്‌തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്നു എച്ച്‌എസ്‌ഇ ലോയ്‌ഡ് മാനേജിങ് ഡയറക്‌ടര്‍ ഗ്രോട്ടി ബ്രാഡിയ്ക്കു കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനെ കമ്പനിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കമ്പനിയിലുണ്ടായ തട്ടിപ്പുകളെപ്പറ്റി അന്വേഷണം നടത്തുന്ന എച്ച്‌എസ്‌ഇ കഴിഞ്ഞ ദിവസമാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ഇതേ തുടര്‍ന്നാണ് കമ്പനി അധികൃതരുടെ അഭിഭാഷകര്‍ എച്ച്‌എസ്‌ഇയ്ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.