വേതന വർധനവ് ആവശ്യപ്പെട്ടുള്ള ലുവാസ് സ്റ്റാഫിന്റെ സമരം പിൻവലിച്ചു; വീണ്ടും തുടർ സമരം ആരംഭിക്കാൻ സാധ്യത

സ്വന്തം ലേഖകൻ

ഡബ്ലിൻ: ശമ്പള വർധനവ് അടക്കമുള്ള പ്രശ്‌നങ്ങൾ ആവശ്യപ്പെട്ട് ഡബ്ലിൻ ലുവാസ്  ജീവനക്കാർ ആരംഭിച്ച സമരം ഒത്തു തീർപ്പായി. ലുവാസ്  ജീവനക്കാരുമായി വർക്ക്‌പ്ലേസ് റിലേഷൻ കമ്മിഷൻ കമ്മിഷൻ നടത്തിയ ഒത്തു തീർപ്പ് ചർച്ചകളെ തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച 11 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് തർക്കം പരിഹരിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾ രണ്ടാം നില ജീവനക്കാരായ റവന്യു പ്രൊട്ടക്ഷൻ ഓഫിസർമാരും, റവന്യു പ്രോട്ടക്ഷൻ സൂപ്പർവൈസർമാരുമായി മാത്രമാണ് നടന്നതെന്നു ഡ്രൈവർമാരുടെയും മറ്റു ജീവനക്കാരും കുറ്റപ്പെടുത്തുന്നു. റവന്യു വിഭാഗത്തിന്റെ മാത്രം പ്രശ്‌നങ്ങളാണ് ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ഇവർ പറയുന്നു.
എന്നാൽ, സമരങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഡ്രൈവർമാരോടോ ട്രാഫിക് സൂപ്പർവൈസർമാരോടും ഇതുവരെ വിഷയം ചർച്ച ചെയ്യാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല. ഇവർക്കു നൽകുന്ന ശമ്പളത്തിൽ പകുതി ലെവൽ വർധനവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ഇവർ പറയുന്നുണ്ട്.
എസ്‌ഐപിടിയു ഡിവിഷണൽ ഓർഗനൈസർ ഓൺ റെയ്ഡിയുടെ അഭിപ്രായത്തിൽ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാരും ട്രാഫിക് സൂപ്പർവൈസർമാരും അടുത്ത ദിവസം തന്നെ സമരം ആരംഭിക്കും. സമരം സംബന്ധിച്ചുള്ള തീയതി തീരുമാനിക്കുന്നതിനാണ് ഇപ്പോൾ ഇവർ ഒരുങ്ങുന്നതെന്നും അധികൃതർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top