എം50 യില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

ഡബ്ലിന്‍: കഴിഞ്ഞ വെള്ളിയാഴ്ച എം50 യിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോ ഓഫലി എന്‍ഡേനറിയില്‍ നിന്നുള്ള മാര്‍ട്ടില്‍ ലോഗ്ഹിലിന്‍ 47 ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എം50യിലായിരുന്നു സംഭവങ്ങള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന രണ്ടു ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കുകള്‍ക്കിടയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി.
പരുക്കേറ്റ് കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവങ്ങള്‍. എം50 യുടെ സൗത്ത് ബൗണ്ട് ക്യാരിയേജ് വേയില്‍ വച്ചായിരുന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. സംഭവത്തിനു ദൃക്‌സാക്ഷികളുണ്ടെങ്കില്‍ ലൂക്കാസ് ഗാര്‍ഡാ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു മൊഴി നല്‍കണമെന്നു ഗാര്‍ഡാ സംഘം ആവശ്യപ്പെട്ടു.

Top