സ്വന്തം ലേഖകൻ
ഡബ്ലിൻ:ഡബ്ലിനിലെ എം 50യിൽ വാഹനാപകടങ്ങളുടെ പരമ്പര. കഴിഞ്ഞ ദിവസം രാവിലെ റെഡ് കൗവിനു സമീപം ആറു കാറുകൾ കൂട്ടിയിടിച്ചു. ബ്ലാംഗട്‌സ്ടൗണിലും കാറപകടം നടന്നു. ഈ ആഴ്ചയിലുടനീളം വിവിധ കാറപകടങ്ങളാണ് എം 50യിൽ നടന്നത്. ഇത് മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കുകൾക്കും കാരണമായി.
ബ്ലോക്ക് മൂലം കഷ്ടപ്പെട്ട ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിമർശനം ശക്തമാക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ കാർ പാർക്ക് എന്നാണ് ഒരു ഡ്രൈവർ എം 50യെ പരിഹസിച്ചത്. വളവുകളോ തിരിവുഖലോ ഇല്ലാത്ത എം 50യിൽ ഇത്രയും അപകടങ്ങൾ നടക്കാൻ കാരണം ലെയ്ൻ തെറ്റിച്ച് വാഹനമോടിക്കുന്നതാണെന്നും ഒരാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൃത്യസമയത്ത് എത്താൻ കഴിയാത്ത, അപകടങ്ങൾ നിറഞ്ഞ എം 50 കൊണ്ട് എന്താണ് ഉപയോഗം എന്നാണ് ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക