മക്ക് ഡൊണാൾഡ് ജീവനക്കാർ സമരത്തിൽ; ആസ്ഥാനമന്ദിരത്തിന്റെ പ്രവർത്തനം നിലച്ചു

പി.പി ചെറിയാൻ

ഇല്ലിനോയ്‌സ്: മിനിമം വേതനം പതിനഞ്ചു ഡോളർ ആക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മൈക്ക് ഡോണാൾഡ് ജീവനക്കാർ ഇല്ലിനോയ്‌സ് ആസ്ഥാനത്തു നടത്തിയ പ്രതിഷേധ സമരത്തെ തുടർന്നു ആസ്ഥാന മന്ദിരത്തിന്റെ പ്രവർത്തനം നിർത്തിവച്ചു.
വ്യാഴാഴ്ച നടക്കുന്ന ഷെയർഹോൾഡേഴ്‌സിന്റെ മീറ്റിങ്ങിനു മുമ്പു വളരെ ആസൂത്രിതമായാണ് ജീവനക്കാർ ബുധനാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 2012 മുതലാണ് മിനിമം വേജസ് ഉയർത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കും ആരംഭിച്ചത്. 1.67 മില്യൺ ജീവനക്കാരാണ് മക്‌ഡൊണാൾഡ് വ്യവസായ ശൃംഖലയിലുള്ളത്. 2016 ആദിക്വാർട്ടറിൽ 1.1 ബില്യൺ ഡോളറാണ് 5.9 ബില്യൺ ഡോളറിന്റെ കച്ചവടത്തിലൂടെ മക് ഡൊണാൾഡ് ലാഭം പിടിച്ചെടുത്തത്.
ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇല്ലിനോയിസ് ഓക്ക് ബ്രൂക്കിലാണ് മെൽ ഡൊണാൾഡ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. 2016 ലെ ആദ്യ പ്രതിഷേധത്തിന്റെ തടക്കം കുറിച്ചതായിരുന്നു ബുധനാഴ്ച നടന്ന സമരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top