‘മാഗി’ന്റെ പുതിയ ഭരണ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 30ന് തുടക്കം

ജീമോൻ റാന്നി
ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്‌)  2021 ഭരണ സമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ജനുവരി 30ന് ശനിയാഴ്ച നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 9.30) സെൻട്രൽ സമയം) സമ്മേളനം ആരംഭിക്കും.

പ്രസിഡന്റ് വിനോദ് വാസുദേവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ പ്രഭാഷണം സമ്മേളനത്തെ അനുഗ്രഹീതമാക്കും.ജനുവരി 17നാണ് പുതിയ സമിതി അധികാരമേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. സാം ജോസഫ്, ഫോമാ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ഈപ്പന്‍, മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോഷ്വ ജോര്‍ജ്, ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (ഐനാഗ്) പ്രസിഡന്റ് ഡോ. അനുമോള്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേരും. വിഖ്യാത ക്ലാസിക്കല്‍ ഡാന്‍സര്‍ അനിത പ്രസാദ്, പിന്നണി ഗായകന്‍ രവിശങ്കർ എന്നിവർ നയിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടും.

സ്റ്റാഫോഡ് സിറ്റിയിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസില്‍ വച്ച് നടക്കുന്ന ഉദ്ഘാടന പരിപാടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ക്രമീകരിക്കുക. പ്രതിസന്ധിയുടെ കാലഘട്ടത്തിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന മാഗിന്റെ മുന്നേറ്റങ്ങള്‍ക്ക് ഏവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് പ്രസിഡന്റ് വിനോദ് വാസുദേവന്‍, വൈസ് പ്രസിഡന്റ് സൈമണ്‍ വാളാച്ചേരില്‍, സെക്രട്ടറി ജിജോ ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റെനി കവലയില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പരിപാടികള്‍ ഹോസ്റ്റ് ചെയ്യുന്നത് ഡോ. രഞ്ജിത് പിള്ള ആണ്. ജനുവരി 30-ാം തീയതി ശനിയാഴ്ച (CST 10 AM, IST 9.30 PM) ആണ് പരിപാടികളുടെ സമയവിവരം. മാഗിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരിപാടികള്‍ തത്സമയം കാണാം.

 

വിനോദ് വാസുദേവന്‍ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലില്‍ (ട്രഷറര്‍), സൈമണ്‍ വാളാച്ചേരില്‍ (വൈസ് പ്രസിഡന്റ്), രാജേഷ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), രമേശ് അത്തിയോടി (ജോയിന്റ് ട്രഷറര്‍), എബ്രഹാം തോമസ് (ചാരിറ്റി ചെയര്‍), റെനി കവലയില്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), റെജി ജോണ്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), റോയ് മാത്യു (സീനിയര്‍ സിറ്റിസണ്‍സ് കോ-ഓര്‍ഡിനേറ്റര്‍), ഡോ. ബിജു കെ. പിള്ള (പി.ആര്‍.ഒ), ഷാജു തോമസ് (മെമ്പര്‍ ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍), ഷിബി റോയ് (വിമന്‍സ് ഫോറം), ക്ലാരമ്മ മാത്യൂസ് (വിമന്‍സ് ഫോറം), സൂര്യജിത്ത് സുഭാഷിതന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മാഗിന്റെ 2021 ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്.

Top