അബുദാബി: വിവാഹപ്രായമെത്തിനില്‍ക്കുന്ന നിര്‍ധനരും നിരാലംബരുമായ പെണ്‍കുട്ടികളുടെ കണ്ണീരൊപ്പാന്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നീലേശ്വരം പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുങ്ങുന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മഹര്‍ ലോഗോ ശംസുദ്ദീന്‍ നെല്ലറ പ്രകാശനം ചെയ്തു. ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. വൈ എ റഹീം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം അഞ്ച് പെണ്‍കുട്ടികളുടെ വിവാഹം നടത്തി അവരുടെ വരന്മാര്‍ക്ക് ജീവിതമാര്‍ഗത്തിനായി ഓട്ടോറിക്ഷനല്‍കിയിരുന്നു. ഈ വര്‍ഷം 10 പെണ്‍കുട്ടികളുടെ കല്യാണം നടത്തുന്നതിന് പുറമെ തല ചായ്ക്കാന്‍ ഇടമില്ലാതെ വാടകവീട്ടിലും ബന്ധുവീടുകളിലുമായി താമസിക്കുന്ന നിര്‍ധന കുടുംബത്തില്‍ നിന്ന് രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ‘ബൈത്തുന്നൂര്‍’ പദ്ധതിയില്‍ വീട് നിര്‍മിച്ച് നല്‍കുന്നുണ്ട്.
അബ്ദുല്‍ജലീല്‍ ചെയര്‍മാനും സി എം സിദ്ദീഖ് ജനറല്‍ കണ്‍വീനറുമായി മഹറിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യു എ ഇക്ക് പുറമെ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ജപ്പാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും മഹര്‍ സംഘാടകവേദി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ നീലേശ്വരം പടന്നക്കാട് മഹര്‍വേദിയില്‍ പരിപാടികള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പണ്ഡിതന്മാർ ,മന്ത്രിമാർ ,രാഷ്ട്രീയ സാമൂഹിക നേതാകന്മാർ ,എന്നിവർ പങ്കെടുക്കും
ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ പടന്നക്കാട് ശാഖ ഐ എന്‍ എല്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ തറവാട്, ട്രസ്റ്റ് പ്രതിനിധി അബ്ദുല്ല ബില്‍ടെക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി എം സിദ്ദീഖ് സ്വാഗതവും ജമാല്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ : മഹര്‍ ലോഗോ ശംസുദ്ദീന്‍ നെല്ലറ പ്രകാശനം ചെയ്യുന്നു