ലണ്ടന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ–യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരം യുകെയിലെ സിന്‍ഡനില്‍(ശ്വിന്ദൊന്) 6 ന് തീയതി ഞായറാഴ്ച്ച കൂദാശ ചെയ്യും.ഞായറാഴ്ച്ച ൈവകിട്ട് അഞ്ചിന് നടക്കുന്ന കൂദാശയ്ക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.
സിന്‍ഡനിലെ ഭദ്രാസന മെത്രാപ്പോലീത്തായുടെ അരമനയായ ‘മലങ്കര ഹൗസില്‍’ ഭദ്രാസനത്തിന്റെ കേന്ദ്ര ഓഫീസും, കോണ്‍ഫറന്‍സ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.
യൂറോപ്പില്‍ ലണ്ടനിലെ ഒരു പളളി മാത്രമായിരുന്നു സഭയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടായിരത്തിലെ കുടിയേറ്റത്തിനുശേഷം യുകെയില്‍ ലണ്ടന്‍, ബ്രിസ്റ്റള്‍, ലണ്ടന്‍ നോര്‍ത്ത്, മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ സ്വന്തമായി പളളി വാങ്ങി.
യുകെയിലെ ഇരുപത്തിയഞ്ച് കോണ്‍ഗ്രിഗേഷന്‍ ഉള്‍പ്പെടെ യൂറോപ്പില്‍ മുപ്പത്തിയഞ്ച് കോണ്‍ഗ്രിഗേഷനും, ആഫ്രിക്കയില്‍ രണ്ടും കോണ്‍ഗ്രിഗേഷനുകള്‍ ഉണ്ട്. ഇരുപത് വൈദികരും രണ്ടായിരത്തോളം കുടുംബാംഗങ്ങളും ഉളള ഭദ്രാസനത്തില്‍ കൂടുതല്‍ സഭാംഗങ്ങളും യുകെയിലാണ് ഉളളത്. യുകെ, യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. തോമസ് മാര്‍ മക്കാറിയോസ് കാലം ചെയ്ത ശേഷം 2009 ല്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായി.