ഒമാന്‍: സലാലയില്‍ കൊല്ലപ്പെട്ട മലായാളി നഴ്‌സിന്റെ കൊലപാതകത്തെകുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക്. മോഷണ ശ്രമമല്ല കൊലപാതകമെന്ന് വ്യാക്തമായതോടെ ഇതിനുപിന്നിലുള്ളവരുടെ പങ്കിനെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ തമസിച്ച ഫ്‌ളാറ്റില്‍ നിന്നും ഇവര്‍ ആരോയോ ഭയന്നാണ് മാറിയതെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്. താമസ സ്ഥലം സുരക്ഷിതമല്ല എന്ന കാരണത്താലാണ് പുതിയ ഫ്‌ളാറ്റിലേയ്ക്ക് ചിക്കുവും ഭര്‍ത്താവും മാറുന്നത്. എന്നാല്‍ ആ ഫ്‌ളാറ്റിലെ അയല്‍വാസിതന്നെ കൊലപാതകിയായി മാറിയതിന്റെ കാരണങ്ങളാണ് അന്വേഷണ സംഘം തിരയുന്നത്.
അതി ക്രൂരമായി പ്രതികാരത്തോട് കൂടിയാണ് അഞ്ച് മാസം ഗര്‍ഭിണിയായ നഴ്‌സിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വീട്ടില്‍ നിന്ന് മടങ്ങി ഒരു മണിക്കൂറിന് ശേഷം അക്രമി വീട്ടിലെത്തിയെന്ന് പോലീസ് കണ്ടെത്തിയട്ടുണ്ട്. ഭര്‍ത്താവ് പോകുന്നത് കാത്ത് അക്രമി തയ്യാറായി ഇരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
അതേസമയം ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൊലപാതകം സംബന്ധിച്ച് അന്വേഷണം തുടരുന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
കൊലപാതകത്തിന് മോഷണത്തിനപ്പുറം കാരണങ്ങള്‍ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. മോഷണത്തിനായി നടത്തുന്ന കൊലപാതകത്തിനപ്പുറമുള്ള ക്രൂരത കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹത്തോട് പ്രതി കാണിച്ചിട്ടുണ്ടെന്നതാണ് കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.പോലീസിന് സംശയം അയല്‍വാസിയായ പാകിസ്താാന്‍ സ്വദേശിയെ തന്നെയാണ്. ഇയാളുമായി ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ് നേരത്തെ പരിചയം ഉണ്ടായിരുന്നു.
പ്രതികാരമോ മുന്‍ വൈരാഗ്യമോ കൊലക്ക് പിന്നില്‍ ഉണ്ടോ എന്നറിയാനാണ് ലിന്‍സനെയും പോലീസ് ചോദ്യം ചെയ്തത്. ഒപ്പം അന്വേഷണ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനാണ് ലിന്‍സണെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ചിക്കുവിന്റെ മരണത്തിനു ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു പോയതിനാലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ വൈകിയതെന്നും സൂചനയുണ്ട്. ഇവരടക്കം ഒന്‍പതു പേരെ പൊലീസ് കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്തിരുന്നു.
5 മാസം ഗര്‍ഭിണിയായിരുന്ന ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ടിന്റെ അടിവയറ്റിലാണ് ഏറ്റവും വലിയ മുറിവ്. വയര്‍ മുറിഞ്ഞ് ആന്തരികാവയവങ്ങളും മുറിഞ്ഞിരുന്നു. മുതുകിലും, നെഞ്ചിലും ആഴത്തില്‍ പല തവണ മുറിവുകള്‍ ഏല്പ്പിച്ചിട്ടുണ്ട്. 9ഓളം മുറിവുകള്‍ ആണ് മരണകാരണമായുള്ളത്. ഇതില്‍ ഒരു മുറിവ് മാത്രം മതി മരണകാരണമാകാന്‍. ഇത്രയും ക്രൂരമായി കൊല നടത്തിയത് മോഷണത്തിനായി അല്ല എന്നാണ് സൂചന. കൊലയ്ക്ക് ശേഷം സഭവത്തേ വഴിതിരിച്ചുവിടാന്‍ ചെവി അറുത്തുമാറ്റി കമ്മല്‍ കവര്‍ന്നു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു എന്നും കരുതുന്നു.
മോഷണത്തിനായിരുന്നെങ്കില്‍ ഇത്രയധികം പ്രതികാരം ശരീരത്തോട് ചെയ്യേണ്ടതില്ലെന്നും വിലയിരുത്തുന്നു. മാത്രമല്ല മരണകാരണമായ 9മുറിവുകള്‍ ഏല്പ്പിച്ച് അബോധാവസ്ഥയിലായ ആളുടെ കമ്മല്‍ അഴിച്ചെടുക്കാവുന്നതേയുള്ളു. ചെവികള്‍ അറുത്തു മാറ്റേണ്ട സാഹചര്യം ഇല്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ചിക്കുവിന്റേത് അസൂത്രിതമായ കൊലപാതകമായാണ് പോലീസ് കരുതുന്നത്.മുന്‍വൈരാഗ്യമാണെങ്കില്‍ അത് ചിക്കുവിനോട് മാത്രമായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. കാരണം സംഭവദിവസം 6 മണി വരെ ലിന്‍സന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. 7 മണിയോടെ മരണവും നടന്നുകഴിഞ്ഞതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. അങ്ങനെയെങ്കില്‍ ഭര്‍ത്താവ് ലിന്‍സന്‍ പുറത്തേക്ക് പോകുന്നതുവരെ പ്രതി പരിസരം വീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണു കരുതുന്നത്.