അയർലണ്ട് ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ളാസുകൾ രണ്ടാം വർഷത്തിലേക്ക്

ഡബ്ലിൻ :ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് പാരിഷ് കമ്മറ്റി നേതൃത്വം കൊടുക്കുന്ന ‘കേരള സർക്കാരിന്റെ കീഴിലുള്ള ‘ മലയാളം മിഷൻ -മലയാളം ക്ളാസുകൾ കഴിഞ്ഞ ഒരുവർഷം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ ക്ളാസുകൾ ഒക്ടോബർ മാസം തുടക്കം കുറിച്ചു.എല്ലാ ശനിയാഴ്ച്ചയും 5 മണിമുതൽ 7 മണിവരെ ഡബ്ലിൻ Stillorgan ൽ ഉള്ള St Brigid’s Parish ഹാളിൽ ( St Brigid’s Parish Centre St Brigid’s Church Rd, Stillorgan, Dublin, A94 DD23 ) ക്ളാസുകൾ നടക്കുന്നു .മലയാളം മിഷൻ ട്രെയിനിങ് പൂർത്തിയാക്കിയ പരിചയ സമ്പന്നരായ ടീച്ചേഴ്സ്റ്റിന്റെ കീഴിൽ ആണ് മലയാളം ക്ളാസുകൾ നടക്കുന്നത് .

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. മാതൃ ഭാഷ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹം ഉള്ളവർക്കും മലയാളം ക്ലാസിൽ ചേർക്കാവുന്നതാണ് . പാട്ടും കവിതകളും കളികളുമായി മാതൃ ഭാഷ പഠനത്തിനൊപ്പം കേരളത്തിന്റെ സമ്പന്നമായ തനത് സംസ്കാരവും കുട്ടികളെ പഠിപ്പിക്കുന്ന തരത്തിൽ ആണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. കോഴ്സ് സർട്ടിഫിക്കറ്റുകൾ കേരള സർക്കാർ നൽകുന്നതുമാണ്.

അദ്ധ്യാപകരായി മലയാളം പഠിപ്പിക്കാൻ താല്പര്യം ഉള്ളവരും ‘മലയാളം ക്ലാസിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹം ഉള്ളവരും ‘ മലയാളം മിഷൻ പ്രസിഡണ്ട് അനീഷ് .വി.ചെറിയാൻ -089 260 6282 , ചീഫ് കോർഡിനേറ്റർ അഡ്വ .സിബി സെബാസ്റ്റ്യന്‍ -0894488895 എന്നിവരെ ബന്ധപ്പെടാവുന്നതാണ് .

 

 

Top