
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം ക്ളാര്‍ക്സ്‌ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന മലയാളം സ്‌കൂളിലേക്കുള്ള പ്രവേശനം തുടരുകയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ പറഞ്ഞു.
വിവിധ പ്രായക്കാര്‍ക്കു വേണ്ടി പ്രത്യേകം ക്ലാസ്സുകള്‍ നടക്കുന്നുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ ജോജോ ജെയിംസ് അറിയിച്ചു. ആത്മാര്‍ത്ഥതയും സേവനതല്പരതയും കൈമുതലായുള്ള ഏതാനും വ്യക്തികളാണ് ഈ വിദ്യാലയം ഇത്തരത്തില്‍ തുടര്‍ന്നു നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്നത് എന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ പറഞ്ഞു.
മലയാളം ക്ലാസ്സുകള്‍ നടക്കുന്ന സമയത്തുതന്നെ യോഗാ ക്ളാസുകളും നടക്കുന്നുണ്ട്. യോഗ ഇന്‍സ്‌ട്രക്റ്റര്‍ ടോമി ജേക്കബ് വളരെ പരിചയസമ്പന്നനാണെന്ന് സെക്രട്ടറി അജിന്‍ ആന്റണി അറിയിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പബ്ലിക് സ്പീക്കിംഗും മലയാളം ക്‌ളാസ്സുകളോടൊപ്പം തന്നെ കുട്ടികളെ പഠിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ളയര്‍ കാണുക.