വെസ്റ്റ് ചെസ്റ്റർ  മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി.

 ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂറൊഷേൽ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ   ഒന്നും അഗബലത്തിലും  പ്രവർത്തന ശയിലിയിലും  എറ്റവും  മുന്നിൽ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2016 -ലെ പ്രവർ ത്തനോദ്ഘാടനം ന്യൂറൊഷേലിൽ  ഉള്ള ഷെയർലിസ് ഇന്ത്യൻ റസ്റൊരെന്റിൽ വെച്ച്  നടതുകയുണ്ടയി .  2016  പ്രവർത്തനം ചാരിറ്റിക്ക് മുൻതൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും  , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങൾ  നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ് വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ ഈ വർഷത്തെ   മുഖ്യ  ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകർഷിക്കത്തക്ക വിധത്തിൽ  അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമാനും കമ്മറ്റിയിൽ തിരുമാനം ആയി.
പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താന്റെ അഅദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ
സെക്രട്ടറി ടെറൻസൺ  തോമസ്‌ ആമുഖ പ്രസംഗം നടത്തുകയും ഈ  വർഷത്തെ പ്രവർത്തനത്തിന്റെ ഒരു രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ്  പ്രസിഡന്റ്‌ തോമസ്‌ കോശി, ട്രഷറർ  കെ.കെ. ജോൺസൺ, ജോയിന്റ്‌ സെക്രട്ടറി ആന്റോ വർ ക്കി,എന്നിവർ ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളെ  പറ്റി സംസാരിച്ചു.    . ശ്രീകുമാർ ഉണ്ണിത്താൻ  അദ്ധ്യക്ഷ പ്രസംഗത്തിൽ പുതിയതായി അധികാരം ഏറ്റ ട്രസ്ടീ ബോർഡ്‌ ചെയർമാൻ എം .വി .ചാക്കോയെ അഭിനന്തിക്കുകയും,വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ ആദ്യത്തെപ്രസിഡന്റ്‌ആയിരുന്ന എം .വി .ചാക്കോ    നാൽപത്തി രണ്ട് വർഷത്തിനു ശേഷം വീണ്ടും  ട്രസ്ടീ ബോർഡ്‌ ചെയർമാൻ ആകുന്നത്‌ ചരിത്ര നിയോഗംആണെന്നും അഭിപ്രായപ്പെട്ടു.
ഒരു സാധാരണ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തിൽ വളരെ വലുതാണ് . ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും പ്രവർത്തകരും നമുക്കുണ്ട് . അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .  പൊതു പ്രവർത്തനം   സുതാര്യവും ലളിതവുമായിരിക്കണമെന്നും , യുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് ഇതിനെല്ലാം കാരണവും , ഫലവുമായത് .ശക്തവുമായ ഒരു മാൻപവർ അത് തുടക്കം മുതൽ ഉണ്ടാക്കിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു .. അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാൻ  സംഘടനയുടെ പിൻതലമുറക്കാർക്കും സാധിച്ചു .
ആയിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ .എങ്കിലും സംഗടന ഓരോ വർഷവും വളരണമെങ്കിൽ കുടുത്തൽ മെംബേർസ് വരണം ഇതിനു വേണ്ടി മാർച്ച്  മാസം മെംബെർഷിപ്‌ മാസമായി ആയി ആചരിക്കനും ,   കൊച്ചുമ്മൻ ജേക്കബ്‌ ചെയർമൻ ആയും  ഗണേശ് നായർ , കെ.ജെ. ഗ്രിഗറി,ജെ. മാത്യുസ്, വിപിൻ  ദിവാകരൻ,  ജോൺ  മാത്യു (ബോബി) ,കെ.ജി. ജനാർദ്ദനൻ  എന്നിവരേ ഉൾപെടുത്തി    ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയതു.
ഏപ്രിൽ മാസത്തിൽ  ഈസ്റ്റർ, വിഷു, ഫാമിലി നൈറ്റ്‌  എന്നിവ നടത്തുവാനും അതിന്റെ കോർഡിനെറ്റർസ്‌  ആയി  ജോയ് ഇട്ടന്നെയും ,എം.വി കുര്യനെയും നിയമിച്ചു . മേയ് മാസത്തിൽ  വനിതാ ഫോറത്തിന്റെ സെമിനാർ നടത്തുവാനും, ഷൈനി ഷാജൻ , രത്‌നമ്മ രാജനെയുംചുമതലപ്പെടുത്തി .   അമേരിക്കൻ മലയാളീ  സമൂഹത്തിൽ  പലപ്പോഴും വനിതകൾക്ക്  അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ്  ലഭിച്ചിട്ടില്ല, അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്.  യുവതികളെ   മുഖ്യധാരയിലേക്ക് വരുവാൻ  അവസരം ഒരുക്കുക എന്നതാണ്  സംഘടനയുടെ ലക്ഷ്യം . മെയ്‌ മാസത്തിൽ നടത്തുന്ന  കേരള നിയമ സഭാതെരെഞടുപ്പിനോടോപ്പം ഒരു ഇലക്ഷൻ ടിബേറ്റ് നടത്താനും , ജൂൺ മാസത്തിൽ വിവധ സെമിനാറുകൾ നടത്തുവാനും കോർഡിനെറ്റർസ് ആയി രാജൻ ടി  ജേക്കബ്‌,ചാക്കോ പി ജോര്‍ജിനെ (അനി) ,ഡോ. ഫിലിപ്പ് ജോർജ് , ജോൺ സി വർ ഗീസ്, എന്നിവരെ ചുമതലപ്പെടുത്തി.
 ഓരോ വർഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നിൽ 1975 മുതൽ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ് ‌ . ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ സംഘടന നിലനിൽകുന്നത്‌ .ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക­സാംസ്ക്കാരിക മൂല്യച്യുതിയെ നിർമ്മാർജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ  വാർത്തെടുക്കുന്നതിനും, കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുവേണ്ടി  ഒരു യൂത്ത് ഫെസ്റ്റിവൽ ജൂലൈ മാസത്തിൽ  നടത്താനും  ലിജോ ജോൺനെ  കോർഡിനെറ്റർ ആയും നിയമിച്ചു. ഓഗസ്റ്റ്‌ മാസത്തിൽ ഫാമിലി പികിനിക് നടത്താനും കോർഡിനെറ്റർസ്ആയി  ജോൺ  തോമസ്,രാജ് തോമസ്,കെ.ജെ. ഗ്രിഗറി,സുരേന്ദ്രൻ  നായർ  എന്നിവരെയും ചുമതലപ്പെടുത്തി.
നാൽപ്പത്തിഒന്ന്  ഓണം ഉണ്ട പ്രൗഡിയിൽ  വെസ്റ്റ്‌സ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  ഒരുക്കുന്ന  ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും എന്നും  മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്ന ഒരു ഉത്സവമാണ്  . നാല്‍പ്പത്തിഒന്ന് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളിൽ  ഒന്നാണ് ,ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുംഎന്ന കാര്യത്തിൽ യാതൊരു സംശയവും  ഇല്ല.
 അമേരിക്കയിൽ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയർമെന്റ് ജീവിതത്തിലേക് കടന്നുകൊണ്ട് രിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങൾക്ക്‌ കൂടുതൽ  അവബോധം നൽകുക    എന്നതിന്നാണ് അസോസിയേഷൻ പരിശ്രമിക്കുന്നത്  , ഒക്ടോബർ മാസത്തിൽ റിട്ടയർമെന്റ്  സെമിനാറുകൾ നടത്താനും ഇതിനെറെ കോർഡിനെറ്റർസ്ആയി  കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, സുരേന്ദ്രൻ  നായർ , ലിജോ ജോൺ എന്നിവരെയും  നിയമിച്ചു.
അമേരിക്കൻ പോളിറ്റിക്സിൽ മലയാളീ പ്രാതിനിത്യം ഉറപ്പിക്കുവനും, നമ്മുടെ യുവ തലമുറയെ  അമേരിക്കൻ പോളിറ്റിക്സിൽലേക്ക് അക്രക്ഷിക്കുവാനും പോളിറ്റിക്കൽ ക്യാമ്പൈനോടൊപ്പം  ഒരു ഇലക്ഷൻ ടിബേറ്റ് നടത്താനും തിരുമാനിച്ചു , കോർഡിനെറ്റർസ്ആയി കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി എന്നിവരെയും ചുമതലപ്പെടുത്തി.
നവംബർ മാസം ചാരിറ്റി മാസം ആയി അചരികാനുംതിരുമാനിച്ചു ,മനുഷ്യരായലും അസോസിയേഷൻ ആയാലും സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌  ജനസമ്മതരാകുന്നത്‌.    ഈ  വർഷം  ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങൾ  ചെയ്യാൻ  സാധിക്കണം. അങ്ങനെയുള്ള പ്രവർത്തനങ്ങള്‍ക്കളുമായാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  മുന്നോട്ട് പോകുന്നത്. ഇതിന്റെ   കോർഡിനെറ്റർസ്ആയി,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാർദ്ദനൻ ,രാജൻ  ടി ജേക്കബ്‌, എം.വി. കുര്യൻ ,ഷാജി ആലപ്പാട്ട്‌ ,നിതിഷ് ഉമ്മൻ എന്നിവരെയും ചുമതലപ്പെടുത്തി.
ഡിസംബർ മാസത്തിൽ വനിതാ ഫോറത്തിന്റെ ബൻക്യ്റ്റ് നൈറ്റ്‌ നടത്താനും  അതിനു ശേഷം ക്രിസ്തുമസ്
അഘോഷവും, ന്യൂ ഇയർ അഘോഷതോടെ ഈ വർഷത്തെ പ്രവർത്തനത്തിന് തിരിശില വിഴും.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  മുഖ പത്രമായ കേരള ദർശനത്തിന്റെ ചീഫ് എഡിറ്റർ ആയി ഗണേഷ് നായരെയും നിയമിച്ചു .ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഡഗംഭീരമായ സുവനീയറും പുറത്തു ഇറക്കുന്നതാണ്.
ഈ വർഷത്തെ പ്രവർത്തനങ്ങൾ  വിജയിപ്പിക്കുവാൻ  എല്ലാവരുടെയും സഹായസഹകരണങ്ങൽ അഭ്യർദ്ധിക്കുന്നതായി  പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്റ്: തോമസ് കോശി; ട്രഷറര്‍: കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ എം .വി .ചാക്കോ  എന്നിവർ അഭ്യർധിച്ചു.
Top