പ്രളയത്തില്‍ പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു കൈതാങ്ങാവുകയാണ് സ്വാര്‍ഡ്‌സ് മലയാളികളും.ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദ് ചെയ്തു ആ തുകയും അതില്‍ കൂടുതലും തങ്ങളുടെ നാടിനു വേണ്ടി സമര്‍പ്പിക്കാന്‍ നടത്തിയ ആഹ്വാനം സ്വാര്‍ഡ്‌സ് മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയതിന്റെ ഫലമായി 9020 യൂറോ സമാഹരിക്കുവാന്‍ സാധിച്ചു. ഈ സമാഹരിച്ച തുകയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട നിര്‍ധനരായ 72 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നേരിട്ടു നല്‍കുന്നതാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.ഈ തുക എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇവര്‍ മടങ്ങുന്ന മുറക്ക് നല്‍കുന്നതാണ്. ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ നല്ല മനസുകളയേയും നന്ദിയോടെ സ്മരിക്കുന്നു.നമ്മുക്ക് ഒറ്റകെട്ടായി കൈ പിടിച്ചു ഉയര്‍ത്താം നമ്മുടെ നാടിനെ.