ഓസ്ട്രേലിയയില്‍ മലയാളികളുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും ലക്ഷകണക്കിന്‌ ഡോളര്‍ മലയാളി സംഘടന കൈപറ്റി

മെല്ബണ്‍: ഓസ്ട്രേലിയയില്‍ നിന്നും പ്രവാസിമലയാളികളുടെ പേരില്‍ ലക്ഷകണക്കിന്‌ ഡോളര്‍ മലയാളി സംഘടന തട്ടിയെടുത്തു. മലയാളി അസോസിയേഷന്‍ വിക്ടോറിയ എന്ന സംഘടന പ്രവാസി മലയാളികളെ മൊത്തകച്ചവടം നടത്തി ഓസ്ട്രേലിയന്‍ സര്‍ക്കാരില്‍ നിന്നും, വിവിധ പ്രാദേശിക കൗണ്‍സിലുകളില്‍ നിന്നും വാങ്ങിച്ചത് ഞെട്ടിപ്പിക്കുന്ന വന്‍ തുകയാണ്‌. 1.43000 ഡോളര്‍ തുകയുടെ ഗ്രാന്റിനായി നല്കിയ അപേക്ഷയാണ്‌ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തുവിടുന്നത്. സംഘടനയുടെ ഔദ്യോഗിക ഇടപാടില്‍ അംഗീകൃത ഫോറത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷാ വിവരങ്ങള്‍ അതേ പടി പുറത്തുവിടുന്നു. മാന്യതയുടെ പേരിലും നിയമപരമായാ അന്യോഷണം നടക്കുന്നതിനാലും വ്യക്തികളുടെ മുഴുവന്‍ പേരുകളും ഇതില്‍ പുരത്തുവിടുന്നില്ല.aus1
1,65ലക്ഷം രൂപയുടെ പ്രോജക്ട് വര്‍ക്കുകള്‍ ഉണ്ടെന്നും, ഇതില്‍ വ്യക്തമാക്കുന്നു. കള്‍ച്ചരല്‍ ഫിലിം നിര്‍മ്മാണം, എന്ന പേരില്‍ തയ്യാറാക്കി സമര്‍പ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡി.ഐ.എച്ച് ന്യുസിനു കിട്ടി .അവയും പുറത്തുവിടുന്നു. മലയാളി സംഘടനകള്‍ അതിലെ അംഗങ്ങളെ തട്ടിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് .
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ 40വര്‍ഷമായി മെല്ബണില്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലുകളുടെ ഗ്രാന്റുകള്‍ വാങ്ങിച്ച് നേതാക്കള്‍ തടിച്ചു കൊഴുക്കുകയും എന്നിട് എല്ലാ പരിപാടികള്‍ക്കും വന്‍ ടികറ്റ് നിരക്ക് മലയാളികളില്‍നിന്നും വാങ്ങിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തവണ ഓണം പരിപാടി നടത്തി ഈ സംഘടന ഉണ്ടാക്കിയ ലാഭം 20000ത്തിലധികം ഡോളര്‍ ആണ്‌. എന്നാല്‍ അതെല്ലാം ഇപ്പോള്‍ കാണാതായി. അതായത് മുന്‍ വര്‍ഷം ഓണം പരിപാടികള്‍ക്കായി 40000 ഡോളറിന്റെ അധികം തുക സംഘടനക്ക് ഗ്രാന്റായും, സ്പോണ്‍സര്‍ഷിപ്പായും കിട്ടിയിരുന്നു. കൗണ്‍സില്‍ ഗ്രാന്റായി 20000ത്തോളം തുക ലഭിച്ചതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. AUSTRA-2പില്‍സ്ബറി ആട്ട’ കമ്പിനിയാണ്‌ ഏറ്റവും വലിയ തുക സ്പോണ്‍സര്‍ ആയി നല്കിയത്-5000 ഡോളര്‍. തുടങ്ങി 15ഓളം സ്ഥാപനങ്ങളും വ്യക്തികളും വന്തുക ഓണ പരിപാടിക്ക് നല്കി. ഭക്ഷണം പോലും സ്പോണ്‍സര്‍ ചെയ്യിപ്പിച്ച് പാതി വിലക്ക് ലഭ്യമാക്കി. എന്നിട്ടും സദ്യ നടത്തിയതിനും കലാപരിപാടി നറ്റത്തിയതിനും മലയാളികളില്‍നിന്നും പ്രവേശന ടികറ്റ് 15ഡോളര്‍ എന രീതിയില്‍ വാങ്ങിച്ചു. ആ യിനത്തിലും 18000 ഡോളര്‍ പിരിഞ്ഞു കിട്ടി. മൊത്തം 60000 ഡോളര്‍ പിരിച്ചെടുത്തും ഗ്രാന്റ് വാങ്ങിച്ചും ഓണം നടത്തി. ആകെ ചിലവായ സംഖ്യ ആകടെ 28000 ഡോളര്‍ മാത്രവും. ഭക്ഷണത്തിന്‌ വെറും 8500 ഡോള്ര് മാത്രം. 10 രൂപയ്ക്ക് 850 പേരുടെ ഭക്ഷണം ഓഡര്‍ ചെയ്യിപ്പിച്ച് 1200ഓളം പേര്‍ക്ക് വിളമ്പി. പിശുക്കി വിളമ്പിയും, കറി കുറച്ചും രണ്ടാമത് വിളമ്പാതെയും ഇത് ഒപ്പിക്കുകയായിരുന്നു എന്നതും പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൈയ്യില്‍ സ്വര്‍ണ്ണത്തിന്റെ ഇടിവളയിട്ട് മലയാള വിലാസത്തിലും വേഷത്തിലും പരിപാടികളില്‍ വിലസുന്ന സംഘടനയുടെ ഉന്നത നേതാവ് ധരിച്ചിരിക്കുന്നത് ഈ തട്ടിപ്പുകള്‍ പുറത്തുവരില്ല എന്നായിരുന്നു. ഞെട്ടിപ്പിക്കുന്ന നിരവധി തട്ടിപ്പുകള്‍, കള്ള ഗ്രാന്റ് അപേക്ഷകള്‍, പണം കൈപ്പറ്റല്‍, പ്രവാസികളുടെ പേരും കള്ളയൊപ്പും ഇട്ട് വ്യാജ അപേക്ഷകള്‍ നല്കല്‍ എല്ലാം ഈ നേതാവിനും മറ്റും ഒരു വിനോദമാണ്‌. ചുണ്ട് നിറയേ ലിപ്സ്റ്റിക്കുമായി സ്റ്റൈലില്‍ നടക്കുന്ന മഹിളാ നേതാവും ഇതുമായി ബന്ധപ്പെട്ട് കുടുങ്ങിയേക്കും. ഓസ്ട്രേലിയന്‍ പോലീസും, കൗണ്‍സിലുകളും ഈ തട്ടിപ്പ് അറിഞ്ഞാല്‍ ഉറുമ്പിന്‌ ആന വലിപ്പത്തില്‍ കനത്ത പിഴയും ജയിലും ആയിരിക്കും ഇവര്‍ക്ക് ലഭിക്കുക.തട്ടിപ്പിന്റെ വിവരം ഓസ്റ്റ്രേലിയന്‍ സര്‍ക്കാര്‍ അന്യോഷണത്തിനായി പരാതി പോയിട്ടുണ്ടെന്നും സ്തിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.aus4ഇത്തവണ ഓണം മുന്‍ വര്‍ഷത്തേതിലും റിക്കോര്‍ഡ് ലാഭത്തിലാക്കാന്‍ ശ്രമത്തിലാണ്‌. കഴിഞ്ഞവര്‍ഷം 15 ഡോളര്‍ ടിക്കറ്റ് എന്നത് ഇക്കുറി 20 ആക്കി കൂട്ടി. ആദ്യം 15 എന്നു പറഞ്ഞത് ലാഭ കൊതി ഇരട്ടിച്ചപ്പോള്‍ നേതാക്കള്‍ 20ആക്കുകയായിരുന്നു. 15ലധികം കൗണ്‍സിലുകളില്‍നിന്നും 5000 മുതല്‍ 2000 ഡോളര്‍ വരെ വിവിധ ഇനത്തില്‍ ഗ്രാന്റുകള്‍ കിട്ടികഴിഞ്ഞു. പതിനായിരക്കണക്കിന്‌ ഡോളര്‍ സ്പോണ്‍സര്‍ഷിപ്പായും കിട്ടി കഴിഞ്ഞു. എന്നിട്ടും വെറുതേ ഓണപരിപാടി നഷ്ടത്തിലായാലും വന്‍ തുക ബാക്കി വരുമെന്നിരിക്കെ ഓണത്തിനും ഒരാള്‍ക്ക് 20ഡോളര്‍ പ്രവേശന പിരിവെടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളികളുടെ പേരില്‍ നടക്കുന്ന തീവെട്ടി കൊള്ളയ്ക്കെതിരേ പ്രതിഷേധം ഉയരേണ്ടതാണ്‌. ഓസ്ട്രേലിയയിലേ മറ്റ് ചില സ്റ്റേറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇതിലും ഞെട്ടിപ്പിക്കുന്നതാണ്‌. ഓസ്ട്രേലിയയില്‍ മരണമുണ്ടായാല്‍ പാവപ്പെട്ടവര്‍ക്കായി പിരിക്കുന്ന പണത്തിന്റെ വിഹിതം പോലും തട്ടിയെടുക്കുന്ന ശവത്തില്‍ കുത്ത് നടത്തുന്ന നേതാക്കള്‍ ഉണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് പണം നല്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയാലും പിന്നെയും സംഘടന നല്കിയ അക്കൗണ്ടില്‍ പണം വരും. ഈ പണമായിരിക്കും മരിച്ചാല്‍ പിരിവുമായിറങ്ങുന്ന ചില സംഘടനകളുടെ ലാഭം. ( എല്ലാ സംഘടനകളും ഇല്ല, സ്വന്തം അക്കൗണ്ടുകള്‍ നല്കി മരണന്നതിര ഫണ്ട് വാങ്ങിക്കുന്ന ചിലരെ ഉദ്ദേശിച്ചാണിത്)

Top