മലയാളി കുഞ്ഞ്’ ഇവയെ മുത്തമിട്ട് അനുഗ്രഹിക്കുന്ന പോപ്

ന്യുയോര്‍ക്ക് :പോപ്പിന്റെ ഫിലാഡല്‍ഫിയ സന്ദര്‍ശനവേളയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തം പോപ്പിനെ ഒരു നോക്കു കാണാന്‍ തിക്കും തിരക്കും കൂട്ടി ആളുകള്‍ കണ്ണുനട്ടിരിക്കെ മലയാളിയായ ഒന്നരവയസുകാരി ഇവക്കുട്ടിയ്ക്ക് പോപ്പ് മുത്തം നല്‍കി അനുഗ്രഹിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം പോപ്പിനെ കാത്തു നിന്ന പെണ്‍കുഞ്ഞിനെ പൊക്കിപ്പിടിച്ചിരിക്കുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് കുഞ്ഞു ഇവയെ പെട്ടെന്ന് എടുത്ത് പോപ്പിനു സമീപത്തേക്ക് കൊണ്ടുപോയത്. ഇവയെ ആശ്ലേഷിക്കുകയും നെറ്റിയില്‍ സ്നേഹചുംബനം നല്‍കുകയും ചെയ്തു അദ്ദേഹം.
പോപ് ഇവയെ അനുഗ്രഹിച്ചത് അത്ഭുതമായിട്ടാണ് തോന്നുന്നതെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട് സ്വദേശിയായ വിവേകിന്റെയും തൃശൂര്‍ സ്വദേശി ചന്ദനയുടെയും ഇളയ മകളാണ് ഇവ വിവേക്. കോഴിക്കോട് കുന്നമംഗലത്ത് മണ്ണനാല്‍ വീട്ടില്‍ ഡോക്ടര്‍ ജോസ് കുര്യാക്കോസിന്റെ പുത്രനാണ് വിവേക്. ഇരുവരും ന്യൂയോര്‍ക്കില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരാണ്. വിവേക് കഴിഞ്ഞ പത്തുവര്‍ഷമായും ചന്ദന ആറു വര്‍ഷമായും ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാണ്. ഇരുവര്‍ക്കും ഏഥന്‍ എന്ന പേരുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്.

Top