മലയാളി വിദ്യാർഥിനി സ്റ്റെഫി മറിയ തോമസ് ജോൺ ഹോൺ ഹൈസ്‌കൂൾ 2016 വാലിഡിക്ടോറിയൻ

പി.പി ചെറിയാൻ

മസ്‌കിറ്റ്; മസ്‌കിറ്റ് ഐഎസ്ഡിയിലെ ജോൺ ഹോൺ ഹൈസ്‌കൂൾ വാലിഡിക്ടോറിയനായി മലയാളി വിദ്യാർഥിനി സ്‌റ്റെഫിന മറിയ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂളിലെ അറുനൂറോളം വിദ്യാർഥികളെ പിൻതള്ളിയാണ് സ്റ്റെഫിനി ഒന്നാം സ്ഥാനത്ത് എത്തിയത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർത്ഥയായ സ്റ്റെഫിനി ചങ്ങനാശേരി മോർക്കുളങ്ങറ തൂംമ്പുങ്കൽ തോമസ് കുര്യാക്കോസിന്റെയും (റോമിച്ചൻ) സോഫിയാമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ്. സുമിൻ റ്റോമ്പിൻ, സീതു, ലിജു എന്നിവരാണ് സഹോദരങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Stephanie_Thomas_JHHS_VAL (1) Stephanie_Thomas_JHHS_VAL
സാമൂഹിക സാസ്‌കാരിക സംഘടനാ പ്രവർത്തനങ്ങളിൽ തല്പരമയായ സ്റ്റൈഫിനി ഗാർലാന്റ് സീറോ മലബാർ കാത്തലിക് ചർച്ചിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. ക്ലാസിക്കൽ ഡാൻസ് ബോളിവുഡ് ഫ്യൂഷൻ ഡാൻസ് എന്നിവയിൽ കഴിവു തെളിയിച്ച സ്റ്റൈഫിനി ടെക്‌സസ് എഎൻഎമ്മിൽ ചേർന്നു വിദ്യാഭ്യാസം തുടരുന്നതിനും ഭാവിയിൽ ഒരു ഡന്റിസ്റ്റ് ആകാനുമാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു.

Top