July 20, 2023 5:15 pm
By : Indian Herald Staff
ഡബ്ലിൻ: അയർലണ്ടിൽ പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന്‍ പദ്ധതിയില്‍ സെൻറ് ജോസഫ് മാസ് സെന്‍ററിന്‍റെ കീഴിൽ അയര്‍ലണ്ട് ബ്ലാക്ക്റോക്ക് മേഖലയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.ജാതി മത വ്യത്യാസം ഇല്ലാതെ ഏവർക്കും ക്ളാസുകളിൽ പങ്കെടുക്കാം .
ബ്‌ളാക്ക്‌റോക്കിലെ ഗാർഡിയൻ ഏഞ്ചൽ പള്ളിയുടെ കീഴിലുള്ള പാരിഷ് ഹാളിൽ സെപ്റ്റംബർ മാസം മുതൽ ആണ് മലയാളം ക്ലാസ് ആരംഭിക്കുന്നത് . തുടക്ക സമയം ഒന്നിടവിട്ട ഞായറാഴ്ചകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുക. ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേരത്തെതന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
താഴെ കൊടുത്തിരിക്കുന്ന സ്റ്റുഡന്‍റ് അപ്ലിക്കേഷൻ ഫോം ലിങ്കിൽ കയറി ഫോം ഫിൽ ചെയ്യണം.
https://mami.kerala.gov.in/modules/home/main/home1.php?rd=sT_rG
കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്സ്) എന്നീ നാല് കോഴ്‌സുകൾ ആണുള്ളത്. ബേസിക്ക് ആണെങ്കിൽ കണിക്കൊന്ന ആയിരിക്കും ചേർക്കേണ്ടത് . സെപ്റ്റംബർ മാസത്തിൽ വിപുലമായ പരിപാടികളോടെ ക്ലാസുകൾക്ക് തുടക്കം കുറിക്കും .മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് മേഖല കമ്മറ്റിയുടെ രക്ഷാധികാരി റവ .ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ആണ് .കൂടുതൽ വിവരങ്ങൾക്ക് ചീഫ് കോര്‍ഡിനേറ്റര്‍ – അഡ്വ.സിബി സെബാസ്റ്റ്യൻ (0894433676 ) പ്രസിഡന്‍റ് – അനീഷ് വി. ചെറിയാന്‍ ( 08940892606282 ) ജനറല്‍ സെക്രട്ടറി – ബിനു ജോസഫ് ലൂക്ക് (0870558898 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ് .