ജീമോൻ റാന്നി
ഹൂസ്റ്റൺ: മല്ലപ്പള്ളി താലൂക്കിൽ നിന്നും ഹൂസ്റ്റണിലും സമീപപ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയല്ല പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ പത്തിനു പന്ത്രണ്ടിനു സാഫോർഡിൽ നടത്തുന്നത്. കേരള തനിമയാർന്ന ഓണാഘോഷം അത്യന്തം വർണശബളവും ആകർഷകവുമായി നടത്തുന്നതിനു വേണ്ടി പ്രോഗ്രാം കോ ഓർഡിനേറ്റർ റസി ലി മാത്യുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു. വൈവിധ്യമായ കലാപരിപാടികൾ അവതരിപ്പിക്കാൻ അംഗങ്ങൾക്കു അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.
മല്ലപ്പള്ളി താലൂക്കിൽ നിന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ടുന്ന രണ്ടു പ്രഫഷണൽ വിദ്യാർഥികൾക്കുള്ള ധനസഹായം കഴിഞ്ഞ ദിവസം പി.എം ചാക്കോ, മല്ലപ്പള്ളി വിതരണം ചെയ്തുവെന്നു പ്രസിഡന്റ് ചാക്കോ നൈനാൻ സെക്രട്ടറി സിജോ ജോയി, ട്രഷരർ ബെന്നി ഉമ്മൻ, വൈസ് പ്രസിഡന്റ് സജി മാത്യു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു പ്രസിഡന്റ് ചാക്കോ നൈനാൻ 832 661 7555