
കോർക്ക് ഹോസ്പിറ്റലിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ ഒരു രോഗി കൊല്ലപ്പെട്ടു .മേഴ്സി ഹോസ്പിറ്റലിൽ അഡ്മിറ്റായ മറ്റൊരു രോഗി രോഗി വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് ആണ് മരണം മരിച്ചത് 89 കാരനായ രോഗിയാണ് . പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ ഗാർഡ കൊലപാതകത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിക്കും.മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ജനറൽ മെഡിക്കൽ വാർഡിൽ ഇതേ യൂണിറ്റിലുണ്ടായിരുന്ന 32 കാരന്റെ ആക്രമണത്തെ തുടർന്നാണ് കർഷകനായ മാത്യു ഹീലി മരിച്ചത്
പുലർച്ചെ 5.30 ഓടെ സഹ രോഗികൾ അലാറം മുഴക്കി, നഴ്‌സിംഗ് സ്റ്റാഫ് ആറ് കിടക്കകളുള്ള യൂണിറ്റിലേക്ക് ഓടി, ആക്രമണത്തിൽ ഹീലിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു.
മാത്യു ഹീലിയുടെ മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിരിക്കയാണ് . അസിസ്റ്റന്റ് സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഡോ മാർഗോട്ട് ബോൾസ്റ്റർ പോസ്റ്റ്‌മോർട്ടം നടത്തി. തലയ്ക്ക് കനത്ത ആഘാതത്തെത്തുടർന്നാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.