കോര്‍ക്കില്‍ പാലക്കാടുകാരിയായ മലയാളി യുവതി കുത്തേറ്റ് മരിച്ചു.ഭർത്താവ് അറസ്റ്റിൽ

ഡബ്ലിൻ :കോര്‍ക്കില്‍ പാലക്കാട് സ്വദേശിയായ മലയാളി സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ഭർത്താവിനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോര്‍ക്കിന് സമീപം വിൽട്ടൺ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കൊലപാതകം. വെള്ളിയാഴ്ച രാത്രി 10 മണി കഴിഞ്ഞാണ് കൊലപാതകം .

പാലക്കാട് സ്വദേശിനിയായ ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് 5 വയസുള്ള ഒരു മകനുണ്ട്. ഭർത്താവ് വന്നിട്ട് വെറും മൂന്നു മാസമേ ആയിട്ടുള്ളൂ എന്നാണു വിവരങ്ങൾ .ബോഡി പരിശോധനകൾക്കായി സംഭവസ്ഥലം സീല്‍ ചെയ്തിരിക്കയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അയർലണ്ടിലെ സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. കൊല്ലപ്പെട്ട യുവതിയും കുടുംബവും ഏകദേശം ഒരു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്.

40 വയസുള്ള ആളാണ് ഭർത്താവ് .ഇയാളെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു, 1984-ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം കോർക്ക് സിറ്റി സെന്ററിലെ ഗാർഡ സ്റ്റേഷനിൽ ഇപ്പോൾ തടവിലാക്കിയിരിക്കുകയാണ്. അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ദമ്പതികളുടെ ഇളയ മകനെ പരിപാലിക്കപ്പെടുന്നത്തിനായി ഒരു ഫാമിലി ലെയ്‌സൺ ഓഫീസറെ നിയമിച്ചിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഇതെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ താഴെ പറയുന്ന നമ്പറുകളിലോ, തൊട്ടടുത്ത സ്‌റ്റേഷനിലോ ങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ വ്യക്തമാക്കി.Togher Garda Station: (021) 494 7120 ,Garda Confidential Line: 1800 666 111

Top