ഡബ്ലിനിലെ ഹോംലെസ് ഹോസ്റ്റലിൽ സ്ഫോടനം! ലിത്വാനിയയിൽ നിന്നുള്ള 30 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു.

ഡബ്ലിൻ : കഴിഞ്ഞ ദിവസം ഡബ്ലിനിലെ ഹോംലെസ് ഹോസ്റ്റലിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിത്വാനിയയിൽ നിന്നുള്ള 30 വയസ്സുള്ള ഒരാൾ ആണ് കൊല്ലപ്പെട്ടത് .സ്ഫോടനം നടക്കുമ്പോൾ ആ ആൾ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. പൊട്ടിത്തെറിക്കുന്ന സ്ഫോടക വസ്തു ഇദ്ദേഹത്തിന്റെ മുറിയിൽ   ഉണ്ടായിരുന്നതിയിരുന്നു .ആക്രമണം നടന്നതിനോ സ്ഫോടക വസ്തു കെട്ടിടത്തിലേക്ക് വലിച്ചെറിഞ്ഞതിനോ തെളിവില്ല.

സഭാസ്ഥാലത്ത് സൈന്യം എത്തുകയും നിയന്ത്രം ഏറ്റെടുക്കുകയും ചെയ്തു .സ്‌ഫോടനത്തെ തുടർന്ന് ഗാർഡ ക്രിമിനൽ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി ലിറ്റിൽ ബ്രിട്ടൻ സ്ട്രീറ്റിലെ പരിസരത്ത് പ്രതിരോധ സേന   സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ഡബ്ലിനിലെ നോർത്ത് ഇൻറർ സിറ്റിയിലെ ലിറ്റിൽ ബ്രിട്ടൻ സ്ട്രീറ്റിലുള്ള ഡി പോൾ ഹോംലെസ് ഹോസ്റ്റലിൽ ആയിരുന്നു സ്ഫോടനം .തുടർന്ന് എമർജൻസി സർവീസുകളെത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഫോടനം നടക്കുമ്പോൾ ഹോസ്റ്റലിൽ 73 താമസക്കാർ ഉണ്ടായിരുന്നു. അവരിൽ മറ്റാർക്കും പരിക്കേറ്റില്ല, പിന്നീട് അവരെ രാത്രിയിൽ ബദൽ സംവിധാനം ഒരുക്കി മാറ്റിപ്പാർപ്പിച്ചു.സ്പോടനത്തിൽ  ബഹളം കേട്ടതായും പിന്നീട് പുക കണ്ടതായും താമസക്കാർ അറിയിച്ചിരുന്നു.സ്‌ഫോടനം ഒരു മുറിയിൽ മാത്രമായിരുന്നു .ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഹോസ്റ്റൽ നടത്തുന്ന ഡി പോൾ പറഞ്ഞു.

ഇന്നലെ രാത്രി ആർമിയുടെ ബോംബ് നിർവീര്യമാക്കുന്ന സംഘം സംഭവസ്ഥല എത്തുകയും സഭാവങ്ങൾ   വിലയിരുത്തുകയും ചെയ്തു .സംഭവസ്ഥലത്ത് ഗാർഡ വിശദമായ സാങ്കേതിക പരിശോധനയും നടത്തി. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി.

എങ്ങനെയാണ് ആ മനുഷ്യന് ഈ സ്ഫോടന ഉപകരണം കിട്ടിയതെന്നും ഉണ്ടായതെന്നും എന്തിനുവേണ്ടിയാണെന്നും അന്വോഷണം ഗാർഡ നടത്തുകയാണ് .കൊല്ലപ്പെട്ട ആളുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ സ്റ്റേറ്റ് പതോളജിസ്റ്റ് പോസ്റ്റ്‌മോർട്ടം നടത്തും. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന തുടരുകയാണ്.ഇന്നലെ രാത്രി സംഭവസ്ഥലത്ത് ഡിഫൻസ് ഫോഴ്‌സിന്റെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം നിയന്ത്രിത സ്‌ഫോടനം   നടത്തി.സഭാവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ബ്രൈഡ്‌വെൽ ഗാർഡ സ്‌റ്റേഷനുമായോ 01-6668200 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടാൻ ഗാർഡായി അഭ്യർത്ഥിക്കുന്നു.

Top