6.5 മില്യൺ യൂറോയുടെ കഞ്ചാവും കൊക്കെയ്‌നും പിടികൂടി! ഒരാൾ അറസ്റ്റിൽ

റോസ്‌ലെയർ യൂറോപോർട്ടിൽ 6.5 മില്യൺ യൂറോയിലധികം കഞ്ചാവും കൊക്കെയ്‌നും പിടികൂടി! ഒരാൾ അറസ്റ്റിലായി . റോസ്‌ലെയർ യൂറോപോർട്ടിൽ നിന്നാണ് വമ്പൻ കഞ്ചാവ് മയക്കുമരുന്ന് വേട്ട നടന്നത് .

പിടികൂടിയ മയക്കുമരുന്നുകളിൽ ഏകദേശം 288.6 കിലോഗ്രാം ഹെർബൽ കഞ്ചാവ്, 72.8 കിലോഗ്രാം കഞ്ചാവ് റെസിൻ, 3.3 കിലോ കൊക്കെയ്ൻ എന്നിവ ഉൾപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

40 വയസ് പ്രായമുള്ള ഒരു പുരുഷനെ കൗണ്ടി വെക്‌സ്‌ഫോർഡിലെ ഗാർഡ സ്‌റ്റേഷനിൽ തടവിലാക്കി ചോദ്യം ചെയ്തുവരികയാണ് . നേരത്തെ ഫ്രാൻസിലെ ഡൺകിർക്കിൽ നിന്ന് ഫെറിയിൽ ഇറങ്ങിയ ഇയാളെ പിന്തുടർന്നു തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top