അയർലണ്ട് മലയാളിയുടെ ‘മനസമ്മതം’ ഷോർട്ട് ഫിലിം യൂട്യൂബ് ട്രെൻഡിങ്ങിൽ. പ്രധാന വേഷവുമായി പ്രിന്‍സ് ജോസഫ് അങ്കമാലിയും

ഡബ്ലിൻ :പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത് “മനസമ്മതം “ഷോർട്ട് ഫിലിം ആണ്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കും മുന്‍പ് 3 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ട്രെന്‍ഡിംഗ് 1 ആയിരിക്കുകയാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലും അതോടൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളുമായ അച്ചു സുഗന്ധും മഞ്ജുഷ മാര്‍ട്ടിനും ആണ് നായകനും നായികയും ആയി അഭിനയിച്ചിരിക്കുന്നത്. ഹൃസ്വചിത്ര ത്തിന്റെ സംവിധായകനായ ബിപിന്‍ മേലേക്കൂറ്റിന്റെയും നിര്‍മ്മാതാവായ നിഷ ജോസഫിന്റെയും ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ കാര്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാഴ്ചത്തെ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ആണ് ചിത്രം ഷൂട്ട് ചെയ്തത് .ചെറുപ്പം മുതല്‍ സിനിമാമോഹം മനസില്‍ സൂക്ഷിക്കുന്ന സംവിധായകന്‍ അയര്‍ലണ്ടിൽ നിന്നും ഒരു പിടി ഷോർട്ട് ഫിലിംസ് ചെയ്ത് കഴിഞ്ഞു.

അയർലണ്ടിലെ തീയേറ്റർ നാടകങ്ങളിലൂടെയും അനവധി ഷോർട്ട് ഫിലിമുകളിലൂടെയും സുപരിചിതനായ പ്രിന്‍സ് ജോസഫ് അങ്കമാലിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു. നായകൻ്റെ അപ്പൻ കഥാപാത്രമായി ഗംഭീര രൂപമാറ്റമാണ് നടത്തിയിരിക്കുന്നത് . സിനിമകളുടെ പ്രശസ്തനായ പുത്തില്ലം ഭാസി, അശ്വിത എസ് പിള്ള, ശ്രീനി, ആനി തോംസണ്‍, ആന്‍സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള സുധീഷ് മോഹന്‍ ആണ് ക്രിയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം അപ്പുവും എഡിറ്റിംഗ് സാരംഗ് വി ശങ്കറും നിര്‍വ്വഹിച്ചിരിക്കുന്നു. ബോണി ലൂയിസ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സൗണ്ട് ഡിസൈന്‍ കുട്ടി ജോസ്.

പൂർണ്ണമായും കേരളത്തിൽ ചിത്രകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷൻ കല്ലൂപ്പാറയിലും പരിസര പ്രദേശങ്ങളുമാണ്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

 

Top