പി.പി ചെറിയാൻ
ഡാള്ളസ്: കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന ബലപ്രയോഗങ്ങൾക്കെതിരെ ഡാള്ളസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ആഗസ്റ്റ് പത്ത് ബുധനാഴ്ച ഡാള്ളസിൽ പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിന്റെ അഭ്യർത്ഥന അവഗണിച്ചാണ് പ്രതിഷേധക്കാർ റാലിക്ക് അണിനിരന്നത്.
ഡൗൺ ടൗണിൽ ഇത്തരം റാലികൾ നടത്തുന്നത് സംഘർഷത്തിനു ഇടയാക്കും എന്ന മുന്നറിയിപ്പു സംഘാടകർ മുഖവിലയ്ക്കു എടുത്തില്ല. ജൂലായ് ഏഴിനു പ്രകടനം നടത്തിയതിനു ശേഷമുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽവിട്ടു മാറും മുൻപ് വീണ്ടും റാലി സംഘടിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥർക്കു തല വേദനയായി.
നെക്‌സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ് വർക്ക് സ്ഥാപകനും റാലിയുടെ സംഘാടകനുമായ ഡൊമിനിക് അലക്‌സാണ്ടർ റാലി തുടങ്ങുന്നതിനു ചില മണിക്കൂറുകൾക്കു മുൻപു പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് 6.30 നു പാർക്കിൽ സമ്മേൡച്ച പ്രകടനക്കാർ മെയ് സ്ട്രീറ്റ് മുതൽ ജെയിൽ വരെയാണ് പ്രകടനം നടത്തിയത്. ജാഥനിയന്ത്രിക്കാൻ എത്തിയിരുന്ന ഒറു ഡസൻ പൊലീസ് ഉദ്യോഗസ്ഥരുമായി പ്രകടനക്കാൻ തർക്കത്തിൽ ഏർപ്പെട്ടെങ്കിലും അനിഷ്ട സംഭവങ്ങൾ ഒഴിവായി.