മാർച്ച് 13 ഞായർ മുതൽ സമയം ഒരു മണിക്കൂർ മുന്നോട്ട്

സ്വന്തം ലേഖകൻ

ഡാള്ളസ്: അമേരിക്കൻ ഐക്യനാടുകളിൽ മാർച്ച് 13 ഞായർ പുലർച്ചെ രണ്ടു മണിക്കു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ടു തിരിച്ചു വയ്ക്കും.
വസന്തകാലം ആരംഭിക്കുന്ന മാർച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈർഘ്യം ഒരു മണിക്കൂർ വർധിപ്പിക്കുന്ന സമയമാറ്റം നിലവിൽ വരുന്നത്. 2015 നവംബർ ഒന്നായിരുന്നു ഒരു മണിക്കൂർ പുറകോട്ട് തിരിച്ചു വച്ചിരുന്നത്.
ഒന്നാം ലോകമഹായുധം നടക്കുന്ന കാലഘട്ടത്തിൽ സമയമാറ്റം ഔദ്യോഗികമായി അംഗീകരിച്ചു അമേരിക്കൻ സർക്കാർ വിജ്ഞാപനം ഇറക്കിയത്. സ്പ്രിംങ് സീസൺ ആരംഭിക്കുന്നതോടെ ധാരളമായി സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടു പകലിന്റെ ദൈർഘ്യം വർധിപ്പിച്ചു വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലകളിൽ ഉപയോഗിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അന്ന് ഈ തീരുമാനം കൈക്കൊണ്ടത്.
സ്പ്രിംങ് ഫോർ വേർഡ് ഫോർ ബാക്ക് വേർഡ് എന്ന ചുരുക്കപ്പേരിലാണ് സമയമാറ്റം അറിയപ്പെടുന്നത്. അരിസോന, ഹവായ്, പുർട്ടിറക്കൊ, വെർജിൻ ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ സമയമാറ്റം ബാധകമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top