സാന്‍ഡിയാഗോ: അമേരിക്കന്‍ – മെക്‌സികോ അതിര്‍ത്തിയിലെ സാന്റിയാഗോയില്‍ നിന്നും 12 ടണ്‍ കഞ്ചാവ് ഇന്നലെ പിടിച്ചെടുത്തതായി അധികൃതര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത കഞ്ചാവിനു ആറു മില്യണ്‍ ഡോള്‍ മാര്‍ക്കറ്റില്‍ വില വരുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. സാന്‍ഡിയാഗോയില്‍ നിന്നും കിഴക്കുമാറി 800 അടി നാളമുള്ള ടണ്‍നില്‍മിച്ചാണ് ഇത്രയും കഞ്ചാവ് കടത്തിക്കൊണ്ടു പോകുന്നതിനു ക്രമീകരണങ്ങള്‍ അധോലോക സംഘം ഒരുക്കിയിരിക്കുന്നത്. ടണലിലൂടെ വായുകടത്തി വിടുന്നതിനും വാഹനങ്ങള്‍ക്കു സഞ്ചരിക്കുന്നതിനു റെയ്‌ലുകളും നിര്‍മ്മിച്ചിരിക്കുന്നതായി അധികൃതര്‍ കണ്ടെത്തി. ടണലിനകത്ത് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. കൂടുതല്‍ മയക്കുമരുന്നുകള്‍ ഇവിടെ സൂക്ഷിച്ചുണ്ടോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്.
കഞ്ചാവ് സൂക്ഷിക്കുന്നതിനു നിര്‍മിച്ചിരുന്ന വെയര്‍ ഹൗസ് ഒരു കാര്‍പെറ്റ് ഷോപ്പാണെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നു വെയര്‍ ഹൗസിനു സമീപം കടനടത്തുന്ന മറ്റൊരു കട ഉടമസ്ഥന്‍ പറഞ്ഞു. മെക്‌സികോയിലെ ഏറ്റവും സുരക്ഷിതമായ ജയിലിനടിയില്‍ ഒരു മൈലിലധികം ടണ്‍ നിര്‍മിച്ച് മയക്കുമരുന്ന് അധോലോക നായകന്‍ രക്ഷപെട്ട സംഭവം ഈയ്യിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദൈര്‍ഘ്യമേറിയ ടണലുകള്‍ അനധികൃതമായി നിര്‍മിക്കുന്നത് കണ്ടു പിടിക്കാന്‍ പൊലീസ് പരാജയപ്പെടുന്ന എന്നത് മെക്‌സികോയില്‍ വന്‍ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.