സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്‌കോ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന വെസ്റ്റേൺ റീജിയൻ സന്നദ്ധ സുവശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഏകദിന കോൺഫറൻസ് നടത്തി. ക്രിസ്തീയ സാക്ഷ്യനിർവഹണത്തിന് ഫലപ്രദമായ നേതൃത്വത്തെ രൂപപ്പെടുത്തുക എന്നാതായിരുന്നു മുഖ്യചിന്താവിഷയം.
ഫെബ്രുവരി 13 ശനിയാഴ്ച സാൻഫ്രാൻസിസ്‌കോയിൽ മാർത്തോമാ ദേവാലയത്തിൽ വച്ചു നടന്ന കോൺഫറൻസിൽ 130ൽ അധികം അംഗങ്ങൾ പങ്കെടുത്തു. സിയാറ്റിൻ മാർത്തോമാ ഇടവക വികാരിറവ.അജി തോമസ് മുഖ്യപ്രഭാഷകനായിരുന്നു.
റീജിയണൽ വൈസ് പ്രസിഡന്റും ഫീനിക്‌സ് മാർത്തോമാ ഇടവക വികാരിയുമായ റവ.വി.ജി വർഗീസ് ബൈബിൾ സ്റ്റഡിക്കു നേതൃത്വം നൽകി.
റവ.ലാറി വർഗീസ് (ലോസ് ആഞ്ചൽസ് ഹൊറേബ് മാർത്തോമാ ചർച്ച്) റവ.ബിജു വി.സൈമൺ (സാൻഫ്രാൻസിസ്‌കോ മാർത്തോമാ ചർച്ച), റവ.ജോൺ ഉമ്മൻ (ലോസ് ആഞ്ചൽസ് സെന്റ് ആൻഗ്രൂസ് മാർത്തോമാ ചർച്ച) എന്നിവരും സന്നിഹിതരായിരുന്നു. മൂന്നു വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേയ്ക്കു മടങ്ങുന്ന റവ.വി.ജി വർഗീസിനു യാത്രയയപ്പും സ്‌നേഹോപഹാരമായി മെമൊന്റോയും നൽകി. റീജിയണൽ സെക്രട്ടറി രാജേഷ് മാത്യു റിപ്പോർട്ടും ട്രഷറർ ജോഷി ജോൺ കണക്കും അവതരിപ്പിച്ചു.