തോമസ് മാത്യു
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ശനിയാഴ്ച നടത്തപ്പെടുന്ന ഇന്ത്യ ഫെസ്റ്റ് 2016 ഫണ്ട് റെയ്‌സിങ് പ്രോഗ്രാമിന്റെ കിക്കോഫ് നടന്നു. ആരാധനയോടനുബന്ധിച്ചു നടന്ന കിക്കോഫ് ഇടവക വികാരി റവ.ജോൺസൺ ടി.ഉണ്ണിത്താൻ, സ്‌പോൺസർമാരിൽ ഒരാളായ ജോർജ് കോലച്ചേരിലിനു (സ്‌റ്റെർലിംഗ് മകാൻ ടയോട്ട), ആദ്യ ടിക്കറ്റ് നൽകിയും ലോഗോ അനാച്ഛാദനം ചെയ്തും നിർവഹിച്ചു.
മറ്റു സ്‌പോൺസർമാരായി സൗത്ത് സൈഡ് ഫാർമസി, ട്രസ്റ്റ്മാർക്ക് ബാങ്ക്, പ്രോംപ്റ്റ് റിയൽറ്റി, ട്രെൻഡ് മേക്കർ ഹോം, അലാമോ ട്രാവൽസ്, റെജി വി.കുര്യൻ, കോശി ശാമുവേൽ, എന്നിവരെ യോഗത്തിൽ അഭിനന്ദിക്കുകയും ഇൻഡ്യാ ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ചു ഒരു ലഘു വിവരണം ജനറൽ കൺവീനർ സബാൻ സാം അരിയിക്കുകയും ചെയ്തു.
ഈ മേളയുടെ വിജയത്തിനു വേണ്ടി എല്ലാ ഇടവക ജനങ്ങളെയും ഇടവക സെക്രട്ടറി അജയ് തോമസ് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഈ മഹാമേഴ ഐക്യത്തിനായും സന്തോഷത്തിനായും നന്മ ചെയ്യുന്നതിനുമുള്ള ദിനമായി മാറട്ടെ എന്ന് ജോൺസൺ അച്ഛൻ ആശംസിച്ചു.
ഒക്ടോബർ 29 നു രാവിലെ 11 മുതൽ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള കലാവിരുന്നും ഹൂസ്റ്റണിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തവും വോയ്‌സ് ആൻഡ് ബീറ്റ്‌സിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. ഈ മേളയിൽ നിന്നു ലഭിക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിങ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കും ഉപയോഗിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. ഇടവക ഭാരവാഹികളായ അജയ് തോമസ്, ക്രിസ് ചെറിയാൻ, ജോയ് എൻ ശാമുവേൽ, സബാൻ സാം (ജനറൽ കൺവീനർ), എം.എ എബ്രഹാം, ഡോ.സാം ജോസഫ് (സഹ കൺവീനർമാർ), സബ് കമ്മിറ്റി കൺവീനർമാരായ തോമസ് മാത്യു, രാജൻ ദാനിയേൽ, വിൽസൺ സഖറിയ കോശി, അജു ജോൺ, എബ്രഹാം കോമാട്ട്, റെജി ഈപ്പൻ, പ്രിജോ ഫിലിപ്പ്‌സ്, ബിന്ദു വർഗീസ്, ജോജി ജോൺ, റയാൻ വർഗീസ്, സാബു ജോർജ്, മാത്യൂസ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ഇൻഡ്യൂ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിലുള്ള എല്ലാവരെയും ജാതിമത ഭേദമന്യേ ഒക്ടോബർ 29 നു നടക്കുന്ന മഹാമേളയിലേയ്ക്കു സ്വാഗതം ചെയ്യുന്നുവെന്നു ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.