മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 18 നും 19 നും ഒക്കലഹോമയിൽ

സ്വന്തം ലേഖകൻ

ഒക്കലഹോമ: നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ സന്നദ്ധ സുവിശേഷക സംഘം സേവികാ സംഘം, യുവജന സഖ്യം സംയുക്ത ദ്വിദിന സമ്മേളനം മാർച്ച് 18 , 19 തീയതികളിൽ ഒക്കലഹോമ ബൊഫനിയിൽ വച്ചു നടത്തപ്പെടുന്നു.
നോട്ട് വിത്ത് ഔട്ട് മൈ നൈബർ എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ചർച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്കലഹോമ മാർത്താമ ചർച്ച് സന്നദ്ധ സുവിശേഷക സംഘമാണ് സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്.
കാറോൾട്ടൺ മാർത്തോമാ ഇടവക വികാരിയും ബൈബിൾ പണ്ഡിതനും വാഗ്മിയുമായ റവ.സാം മാത്യുവാണ് കോൺഫറൻസിലെ മുഖ്യവിഷയാവതാരകൻ.
ഡാള്ളസ് ഹൂസ്റ്റൺ ഓക്കലഹോമ ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള വികാരിമാരും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ഒക്കലഹോമ വികാരി റവ.തോമസ് കുര്യന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു റവ.തോമസുകുട്ടി – 4053618738, ചാക്കോ തോമസ് – 4056278101.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top