അയർലൻഡിൽ മാസ്‌ക് മസ്റ്റ്..! അയർലൻഡിൽ കടകളിലും, ഇൻഡോർ സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ കടകളിലും ഷോപ്പിംങ് സെന്ററുകളിലും ഇൻഡോർ സെറ്റിംങുകളിലും ഫെയ്‌സ്മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ മാസ്‌ക് നിർബന്ധമാക്കിയത്. കഴിഞ്ഞ ആഴ്ചകളിൽ എല്ലാം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മാസ്‌ക് നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് കിൽഡെയറിലും, ലയോസിലും ഓഫാലിയിലും നൂറുകണക്കിനു കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളിൽ അടക്കം രാജ്യത്തെ വിവിധ മേഖലകളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.

രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയ, ആളുകൾ കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കൃത്യമായി മറുപടി നൽകാൻ ഇവർ തയ്യാറാകേണ്ടിയും വരും.

ഷോപ്പിംങ് സെന്ററുകൾ, ലൈബ്രറികൾ, സിനിമാ തീയറ്ററുകൾ, മ്യൂസിയങ്ങൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, ഡ്രൈക്ലീനിങ് സെന്ററുകൾ, ബുക്ക് മെക്കറുകൾ, ടാറ്റൂറ്റിസ്റ്റ്, ട്രാവൽ ഏജന്റുമാർ എന്നിവിടങ്ങളിൽ എല്ലാം മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

ഇത്തരത്തിലുള്ള നിർദേശങ്ങൾ 13 വയസിൽ തൊഴെയുള്ള കുട്ടികൾക്കു ബാധകമല്ല. ഇത് കൂടാതെ മറ്റുള്ളവരിൽ നിന്നും സ്‌ക്രീൻവഴി വേർതിരിക്കപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കും, രണ്ടു മീറ്റർ അകലം പാലിച്ച് ജോലി ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കില്ല.

ഈ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകാത്തവരിൽ നിന്നും 2500 യൂറോ പിഴയോ, ആറു മാസം തടവോ ശിക്ഷയായി നടപ്പാക്കുമെന്നും മിനിസ്റ്റർ ഫോർ ജസ്റ്റിസ് അറിയിച്ചു.

Top