മെയ്ദിന റാലി അക്രമാസക്തമായി

പി.പി ചെറിയാൻ

സിയാറ്റിൻ: വേതനം വർധിപ്പിക്കണമെന്നും ഡിപ്പോർട്ടേഷൻ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മെയ് ഒന്ന് ഞായറാഴ്ച സിയാറ്റിൽ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനക്കാർ പാറക്കല്ലുകളും സോഡാകുപ്പിളും കൊടികളും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. രണ്ടു പൊലീസ് ഓഫിസർമാർക്കു പരുക്കേറ്റതായും പ്രകടനക്കാരിൽ നാലു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഇതേ സമയം കാലിഫോർണിയ ലോസ് ഏഞ്ചൽസ് തെരുവുകളിൽ ഡൊണാൾഡ് ട്രമ്പിനെതിരെ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയ പ്രകടനക്കാർ പ്രസിഡന്റ് ഒബാമയുടെ നടപടികൾക്കു പിൻതുണ പ്രഖ്യാപിച്ചു.
അനധികൃത കുടിയേറ്റക്കാർക്കു അംഗീകാരം നൽകണമെന്നും തൊഴിലവകാശങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സാൻഫ്രാൻസിസ്‌കോയിൽ പ്രകടനം നടത്തിയവർ പൊലീസിന്റെ വെടിയേറ്റു മരിച്ച നിരവധി ആളുകൾക്കു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും മെയ് ദിനത്തിൽ ശാന്തമായ തൊഴിലാളി പ്രകടനങ്ങൾ നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top