അഞ്ചാംപനി ഒരാൾ മരിച്ചു ! മരിച്ച വെസ്റ്റ്മീത്ത് മനുഷ്യൻ്റെ അതേ ബസിൽ യാത്ര ചെയ്തവരെ അന്വോഷിക്കുന്നു. രോഗ ലക്ഷണങ്ങളും കരുതലും

ഡബ്ലിൻ : അയർലന്റിൽ അഞ്ചാംപനി ഒരാൾ മരിച്ചു ! മരിച്ച ആളുടെ കൂടെ ബേസിൽ യാത്രചെയ്തവരെ നിരീക്ഷിക്കുന്നതിനായി അന്വോഷണം തുടങ്ങി . ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് നേരത്തെ റിപ്പോർട്ട് ചെയ്തപോലെ അയർലണ്ടിൽ അഞ്ചാംപനി കൂടുന്നതിനാൽ ജാഗ്രത പാലിക്കണം .പലകാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർ അത് ശ്രദ്ധിക്കാൻ നേരത്തെ നിർദേശം ഉണ്ടായിരുന്നു . മരിച്ചയാൾ അടുത്തിടെ ബർമിംഗ്ഹാമിലേക്ക് യാത്ര പോയിരുന്നു .ആ പ്രദേശത്ത് അഞ്ചാംപനി വലിയ തോതിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. അവിടെ വെച്ച് അദ്ദേഹത്തിന് രോഗം ബാധിച്ചതായി കരുതുന്നത് .

യുകെയിലേക്കുള്ള യാത്രയെ തുടർന്ന് അഞ്ചാംപനി ബാധിച്ച് മുള്ളിംഗർ ആശുപത്രിയിൽ മരിച്ച ഒരാൾക്ക് ഒപ്പം യാത്ര ചെയ്തവരെ ആണ് അന്വോഷിക്കുന്നത് .മരിച്ച ആൾക്ക് എട്ട് ദിവസം രോഗം ബാധിച്ച് കിടന്നിരുന്നു.
അദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്ത ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെയും സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്തുന്നതിന് കാര്യമായ ശ്രമം നടക്കുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോ വെസ്റ്റ്‌മീത്തിൽ നിന്നുള്ള 48 കാരൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് വലിയ ദുഖത്തിലാണ് . ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഇയാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ രോഗം സങ്കീർണമായി .

പബ്ലിക് ഹെൽത്ത് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരിച്ച ആൾ യാത്ര ചെയ്ത അതേ ബസിൽ യാത്ര ചെയ്തവരും നിരീക്ഷണത്തിൽ പെടുത്തും .അവരെ കോൺടാക്റ്റുകളായി കണക്കാക്കി , അവർ വൈറസ് ബാധിതരാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷത്തിൽ പെടുത്തും .

വിവിധ കൗണ്ടികളിൽ അഞ്ചാംപനി സംശയിക്കുന്ന കേസുകൾ ഉയർന്നതിനെ തുടർന്ന് മെഡിക്കൽ അധികൃതർ അതീവ ജാഗ്രതയിലാണ്.കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് അഞ്ചാംപനി കേസുകളിൽ മൂന്നെണ്ണം മിഡ്‌ലാൻഡിലാണ്, മറ്റുള്ളവർ ഡബ്ലിൻ, കിൽഡെയർ, വിക്ലോ, ക്ലെയർ, ലിമെറിക്ക്, നോർത്ത് ടിപ്പററി എന്നിവിടങ്ങളിലാണ്.ഒരിക്കൽ രോഗം ബാധിച്ചാൽ, ലക്ഷണങ്ങളോ ലക്ഷണങ്ങളോ ഇല്ലാതെ ശരീരത്തിൽ പടരാൻ 10 മുതൽ 14 ദിവസം വരെ എടുക്കും.

അഞ്ചാംപനി-അറിയാം പ്രതിരോധിക്കാം

ചെറിയ കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. 6 മാസം മുതൽ 3 വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ 5-ാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്.

രോഗ ലക്ഷണങ്ങൾ

പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.

രോഗം പകരുന്നവിധം

വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളിൽ വൈറസുകളും ഉണ്ടാകും. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീർണതകൾ

അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ A-യുടെ കുറവും ഇത്തരം സങ്കീർണതകൾ വർധിപ്പിക്കും.

മീസൽസ റുബല്ല അഥവാ MR വാക്സിൻ കൃത്യമായി എടുക്കുന്നത് വഴി രോഗത്തെ തടഞ്ഞു നിർത്താൻ സാധിക്കും. വാക്സിനേഷൻ സംബന്ധിച്ച പ്രതെയ്ക ക്യാമ്പയിൻ ഇതിനായി ആരോഗ്യവകുപ്പ് ഒരുക്കും.

MR വാക്സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. 5 വയസിന് താഴെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. കുട്ടിയുടെ 9-ാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് MR വാക്സിനും 16-ാം മാസം കഴിഞ്ഞാലുടൻ 2-ാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭ്യമാണ്.മാസ്ക് ഉപയോഗം ശീലമാക്കി അഞ്ചാംപനിയെ പ്രതിരോധിക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക പനിക്കൊപ്പം കുട്ടികളുടെ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ടാൻ ഉടൻ ഡോക്ടറെ കാണിക്കണം. കുട്ടിയെ നന്നായി വെളളം കുടിപ്പിക്കുക. പഴ വര്‍ഗങ്ങള്‍ കൊടുക്കുക. ഇതൊരു വൈറസ് രോഗമാണെന്ന് ആദ്യം ഉറപ്പ് വരുത്തുകയും ആവിശ്യമില്ലാതെ ആന്റെിബയോട്ടിക്കുകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുക. കഞ്ഞി പോലെയുളള ദഹിക്കുന്ന ആഹാരങ്ങള്‍ മാത്രം കൊടുക്കുക രോഗബാധിതർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.

 

Top