ഡബ്ലിന്‍: റഷ്യയും വെസ്റ്റേണ്‍ രാജ്യങ്ങളും തമ്മിലുള്ള വ്യവസായിക യുദ്ധം സജീവമായതോടെ അയര്‍ലന്‍ഡില്‍ നിന്നു റഷ്യയിലേയ്ക്കുള്ള ഇറച്ചി കയറ്റുമതിയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തെ ഇറച്ചി കയറ്റുമതിയില്‍ 75 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ആദ്യ മാസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ അയര്‍ലന്‍ഡിലെ കയറ്റുമതിയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കയറ്റുമതി നിലവാരെ 96 മില്ല്യണ്‍ യൂറോയില്‍ നിന്നു 24 മില്ല്യണ്‍ യൂറോയായി കുറഞ്ഞിട്ടുണ്ട്. ഉക്രെയിനുമായുള്ള പ്രതിസന്ധിയെ തുടര്‍ന്നാണ് വെസ്റ്റില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതിയ്ക്കു അയര്‍ലന്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നു രാജ്യത്തു നിന്നു റഷ്യയിലേയ്ക്കുള്ള ഇറച്ചി കയറ്റുമതി 30 ശതമാനം കണ്ടു കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കയറ്റുമതി 230 മില്ല്യണ്‍ യൂറോയില്‍ നിന്നു 145 മില്ല്യണ്‍ യൂറോയായി കുറഞ്ഞിട്ടുമുണ്ട്.
എന്നാല്‍, കഴിഞ്ഞ ആറു മാസം കൂടി കഴിയുന്നതോടെ രാജ്യത്തു നിന്നുള്ള കയറ്റുമതി ഒരളവില്‍ കൂടുതല്‍ കുറയുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഒറ്റയ്ക്കുള്ള ഒരു കമ്പനി രാജ്യത്ത് നിന്നു കയറ്റുമതി 15 മില്ല്യണ്‍ യൂറോയില്‍ നിന്നു 58,000 യൂറോയായി കുറയും.