ഹൂതികള്‍ അയച്ച മിസൈല്‍;ലോകാവസാനത്തിന്റെ ലക്ഷണങ്ങളെന്ന് പണ്ഡിതര്‍ മക്കയില്‍ പതിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന സൗദിരാജകുടുംബം

ദോഹ :വിശുദ്ധ മക്ക തകര്‍ക്കാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച മിസൈല്‍ മക്കയില്‍ പതിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന സൗദിരാജകുടുംബം.മക്കയുടെ സംരക്ഷണ ചുമതയില്‍ വന്ന വീഴ്ചയായേ ജനം കരുതു. മാത്രമല്ല ലോകത്തെ കോടികണക്കിന് മുസ്ലിങ്ങളോട് ഇതിനെ കുറിച്ച് മറുപടി പറയേണ്ടിവരും. എങ്ങനെ പറഞ്ഞു നില്‍ക്കും. പക്ഷേ മക്കയിലേക്കുള്ള ഹൂതികളുടെ ആക്രമണം ലോകാവസാനത്തിന്റെ ലക്ഷണമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു മക്കയിലേക്കുള്ള മിസൈല്‍ ആക്രമണം. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേനയുടെ ഇടപെടല്‍ കാരാണം ആകാശത്ത് വച്ചുതന്നെ തകര്‍ക്കപ്പെടുകയായിരുന്നു.മക്കയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെയുള്ള യമനിലെ സആദ പ്രവശ്യയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തത്.

എന്നാല്‍ മിസൈലിന്റെ വരവ് മനസിലാക്കിയ സഖ്യസേന മക്കയുടെ 65 കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ് മിസൈല്‍ തകര്‍ക്കുകയായിരുന്നു.
ഹൂതികള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സഹായങ്ങളും പരിശീലനങ്ങള്‍ നല്‍കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. വിശുദ്ധ നഗരത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഹൂതി വിമതര്‍ രംഗത്തുവന്നു. മക്ക ആയിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ വിമാനത്താവളമായിരുന്നു എന്നും വിമതര്‍ പറഞ്ഞു. ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ ഒന്ന് ആണ് ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ചത്. യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന ആക്രമണത്തിന് പ്രതികാരമായാണ് ഹൂതികള്‍ സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top