പി.പി ചെറിയാൻ
ബ്രൂക്ക്‌ലിൻ: മെഡികെയർ തട്ടിപ്പ് നടത്തി അനധികൃതമായി പണം സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഡോ.സയ്യ്ദ് അഹമ്മദിനെ ഫെഡറൽ ജൂളി ജൂലായ് 28 വ്യാഴാഴ്ച നാൽപ്പതു വർഷത്തെ ജയിൽശിക്ഷ വിധിച്ചു.
ഒരു രോഗിയിൽ മാത്രം അറുനൂറോളം ശസ്ത്രക്രിയകൾ നടത്തിയെന്ന് കൃത്രിമ രേഖകൾ ഉണ്ടാക്കി വ്യാപകമായ തട്ടിപ്പാണ് പ്രതി നടത്തിയിട്ടുള്ളതെന്നാണ് ഇക്കുറി നാലു മണിക്കൂർ നീണ്ടു നിന്ന വിധിന്യായത്തിൽ പറയുന്നു.
ശരീരഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയതായും, വൃണം ചികിത്സിച്ചു എന്നു കാണിച്ചും ഏഴു മില്യൺ ഡോളർ മെഡികെയറിൽ നിന്നും വ്യാജമായി തട്ടിയെടുത്തതായും ജൂറി കണ്ടെത്തുകയായിരുന്നു.
49 വയസുള്ള ഡോ.സമദിനു ബ്രൂക്ക് ലിങ്ങിലും ലോങ് ഐലൻഡിലും ഓഫിസുകളുണ്ട്. 2014 ൽ അറസ്റ്റ് ചെയ്തു ജാമ്യം നൽകാതെ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരായ കേസിൽ ഇന്നലെയാണ് വിധിയുണ്ടായത്.
ജാമ്യം നൽകിയാൽ സ്വദേശമായ പാക്കിസ്ഥാനിലേയ്ക്കു കടന്നു കളയുന്നതിനുള്ള സാധ്യത കണക്കിലെടുത്താൻ ജാമ്യം നിഷേധിച്ചത്