
പി.പി.ചെറിയാൻ
കാനഡയിലെ അന്താരാഷ്ട്ര കൺവൻഷന് അമേരിക്കയിലെ മാധ്യമ പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന പ്രസിഡന്റ് ജോൺ പി ജോൺ സോഷ്യൽ മീഡിയകളുടെയും വാർത്താ വിനിമയ സംവിധാനങ്ങളുടേയും തള്ളിക്കയറ്റമില്ലാത്ത കാലത്തും അമേരിക്കൻ മലയാളികൾക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവിടെയുള്ള മാധ്യമപ്രവർത്തകർ. എനിക്കവരെ മാധ്യമപ്രവർത്തകർ എന്നു വിളിക്കാനാവില്ല, അവർ മാധ്യമസുഹൃത്തുക്കളാണ്. തുടക്കം മുതൽ ഇന്നുവരെ മാധ്യമസുഹൃത്തുക്കളുമായി സ്‌നേഹവും ആദരവും നെയ്‌തെടുക്കാൻ ഫൊക്കാനയുടെ എല്ലാ നേതൃത്വവും ശ്രമിച്ചിരുന്നു. അതിലൊരു വിട്ടുവീഴ്ചയും ഞങ്ങൾ കാട്ടിയിരുന്നില്ല. ആദ്യ കൺവൻഷൻ ഫിലാഡൽഫിയയിൽ നടന്നപ്പോൾ അതിനു തിരികൊളുത്തിയത് അമേരിക്കൻ മാധ്യമരംഗത്തെ കുലപതി രാജൻ മാരേട്ട് ആണ്. തകഴി ശിവശങ്കരപ്പിള്ളയെപ്പോലുള്ള സാഹിത്യ മഹാരഥൻമാരെ അമേരിക്കയിലെത്തിച്ചത് അക്ഷര ബഹുമാനം കൊണ്ടാണ്.ഫൊക്കാനയുടെ എക്കാലത്തെയും മികച്ച കണവ ൻ ഷൻ ന്യുയോർ ക്കിൽ നടന്നത് ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ ജെ.മാത്യു സാർ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു
ഓരോ കൺവൻഷനും കേരളത്തിൽനിന്ന് മാധ്യമ പ്രതിനിധികളെ ക്ഷണിച്ച് അവരോടൊപ്പംനിന്ന് മാതൃനാടിന്റെ സ്പന്ദനങ്ങൾ അറിയാൻ ശ്രമിച്ചത്, അത് അമേരിക്കയിലെ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചത്, കഴിഞ്ഞ രണ്ടു വർഷം ഫൊക്കാനയുടെ എല്ലാ പരിപാടികളും പ്രതിഫലേച്ഛയില്ലാതെ ഇവിടത്തെ മാധ്യമങ്ങൾ ജനങ്ങളിൽ എത്തിച്ചത് ആരു മറന്നാലും ഒന്നും മറക്കാൻ ഞങ്ങൾക്കാവില്ല. ഫൊക്കാന ഇത്രവലുതായത് അമേരിക്കൻ മാധ്യമപ്രവർത്തകരുടെ പിന്തുണകൊണ്ടാണ്.
അതുകൊണ്ട് വരണം, ടൊറന്റോയിൽ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവൻഷന്. എല്ലാ സൗകര്യങ്ങളും ഞങ്ങളിവിടെ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. നമുക്കെല്ലാം ചേർന്ന് കൺവൻഷൻ ഗംഭീരമാക്കണം. സ്‌നേഹബന്ധങ്ങൾ കോർത്തെടുക്കണം. അകലങ്ങളിൽ അല്ല, അടുത്ത്, ഏറ്റവും അടുത്ത് നമ്മൾ ഒത്തുചേരണം.