പി.പി ചെറിയാൻ
ഗാർലന്റ് (ഡാള്ളസ്): ഡാള്ളസിലെ പ്രാദേശിക പത്രമായ സ്റ്റാർ ടെലിഗ്രാമിൽ ദീർഘ വർഷമായി റിപ്പോർട്ടും ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ജെസിന്റെ (ജെയ്) ഫെർണാണ്ടസ് സ്റ്റോറിന്റെ കൊലപാതകത്തെകുറിച്ചു സൂചന നൽകുന്നവർക്കു ഗാർലന്റ് ക്രൈം സ്റ്റോപ്പേഴ്‌സ് 5000 ഡോ.ഇറിന്റെ ഇനാം പ്രഖ്യാപിച്ചു.
ജൂൺ 13 നു ഗാർലന്റ് വീട്ടിലെ ബാക്ക് യാർഡിൽ വെച്ചാണ് ജെയ് റ്റോറീസ് വെടിയേറ്റു മരിച്ചത്. 57 വയസുള്ള ജെയ് റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം ഡാള്ളസിനു സുപരിചിതനായിരുന്നു.
മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ടവരോ, റിയൽ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടവരോ ആവാം കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ജൂൺ 13 നാണ് കണ്ടെത്തിയതെങ്കിലും ജൂൺ 10 മുതൽ പിതാവിൽ നിന്നും ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നു മകൾ അലിൻ പറഞ്ഞു. കവർച്ചാ ശ്രമമായിരുന്നില്ല കൊലപാതക കാരണമെന്നു പൊലീസ് പറയുന്നു. നാളിതുവരെ പ്രതികളെ പിടികൂടാൻ കഴിയാഞ്ഞതിനെ തുടർന്നാണ് അവാർഡ് പ്രഖ്യാപിച്ചതും.