കോഴിക്കോട്: ഓണം തകര്‍ത്താഘോഷിക്കുന്നത് പ്രവാസികളാണ്. 52 മലയാളി മങ്കമാരാണ് ജര്‍മനിയിലെ ബര്‍ലിനില്‍ മെഗാതിരുവാതിര ഒരുക്കി ചരിത്രം സൃഷ്ടിച്ചത്.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ശബ്ദത്തില്‍ പിറന്ന ഗണേശസ്തുതിയുമായാണ് മെഗാതിരുവാതിര തുടങ്ങിയത്. ബര്‍ലിനിലെ ഹെര്‍മന്‍പ്ലാറ്റ്‌സിനടുത്ത് ഹാസെന്‍ഹെയ്ഡ് ഹിന്ദു ക്ഷേത്രത്തിനു മുന്നിലാണ് തിരുവാതിര അവതരിപ്പിച്ചത്.
ബര്‍ലിനിലെ മലയാളി വനിതകളുടെ വാട്‌സാപ്പ്കൂട്ടായ്മയായ ‘മലയാളി മങ്ക’യിലാണ് മെഗാതിരുവാതിര അവതരിപ്പിച്ചാലോ എന്ന ആശയം പിറന്നത്. കാലിക്കറ്റ് സര്‍വകലാശാലാ കലോത്സവങ്ങളിലെ മുന്‍കാല താരമായ വയനാട് തോണിച്ചാല്‍ സ്വദേശി രാഖി കൃഷ്ണയും സുഹൃത്തുക്കളായ വിനീത ഭാസിയും നീതു ജോസും തിരുവാതിരയ്ക്കായി ഒരുക്കങ്ങള്‍ നടത്തി. അങ്ങനെയാണ് 52 മലയാളി വനിതകളെ ബെര്‍ലിനില്‍ അണിനിരത്തി തിരുവാതിര ഒരുക്കിയത്.