ഡബ്ലിന്‍: രാജ്യത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. പഠനത്തിന്റെ കണക്കുകള്‍ പ്രകാരം സര്‍വേയില്‍ പങ്കെടുത്തതില്‍ 53 ശതമാനം ആളുകളും ഏതെങ്കിലും രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തതില്‍ പകുതിയിലധികം ആളുകളും ഇത്തരത്തില്‍ ആത്മഹത്യ പ്രവണതയുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വ്യക്തിപരമായ പരാജയം മൂലം 67 ശതമാനം ആളുകളും ഇത്തരത്തില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് മാനസിക സമ്മര്‍ദം അനുഭവിക്കുന്ന ആളുകളെ തങ്ങളുടെ ആത്മസുഹൃത്തായി രാജ്യത്തെ പലരും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും പഠന വിധേയമാക്കിയിട്ടുണ്ട്. 21 ശതമാനം ആളുകളും തങ്ങളുടെ ജോലിക്കാരുടെ കാര്യങ്ങളില്‍ ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സ തേടിയവരാണ്. ഇതു സംബന്ധിച്ചുള്ള ചികിത്സാ വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം ആളുകളും മുന്‍പ് മാനസിക പ്രശ്‌നമുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.