മാനസിക രോഗിയുടെ വധശിക്ഷ ടെക്‌സസിൽ നടപ്പാക്കി

സ്വന്തം ലേഖകൻ

ഹണ്ട്‌സ്വില്ല: ഒൻപതു വർഷമായി മരണവും കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന ആഡം കെല്ലി വാർഡിന്റെ (33) വധശിക്ഷ മാർച്ച് 22 ന് ചൊവ്വ വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലിൽ നടപ്പാക്കി.
2005 ൽ ഹൗസിങ് ആൻഡ് സോണിങ് എൻഫോഴ്‌സ്‌മെന്റ് ഓഫിസർ മൈക്കിൾ വക്കറ്റിനു നേരെ ഒൻപതു തവണ വെടിയുതിർത്ത് കൊലപ്പെടുത്തിയ കേസിലാണ് വാർഡിനു വധശിക്ഷ വിധിച്ചത്.
സിറ്റി കോഡ് വയലേഷൻ അന്വേഷിക്കാനെത്തിയതായിരുന്നു ഓഫിസർ മൈക്കിൾ. വാക്കറും പിതാവുമായുണ്ടായ തർക്കത്തിനിടെ ഓഫിസറെ വാർഡ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 2007 ൽ കേസിന്റെ വിചാരണ വേളയിലാണ് വാർഡ് പതിനഞ്ചാം വയസുമുതൽ മാനസിക രോഗത്തിനു ചികിത്സയിലായിരുന്നു എന്നു കണ്ടെത്തിയത്. എന്നാൽ, മാനസിക രോഗമുണ്ടെന്നു സ്ഥാപിച്ചെങ്കിലും വധശിക്ഷയിൽ നിന്നും വാർഡിനു ഇളവു നൽകാൻ കോടതി തയ്യാറായിരുന്നില്ല.
ടെക്‌സസ് കോർട്ട് ഓഫ് ക്രിമിനൽ അപ്പീലും യുഎസ് സുപ്രീം കോടതിയും പ്രതിയുടെ അപ്പീൽ തള്ളി. ഇതിനെ തുടർന്നാണ് ഇന്നലെ വാർഡിന്റെ വധശിക്ഷ നടപ്പാക്കിയത്. 2016 വർഷത്തിൽ ടെക്‌സസിൽ മാത്രം നടപ്പാക്കിയ അഞ്ചാമത്തെ വധശിക്ഷയായിരുന്നു ഇത്. വധശിക്ഷ നടപ്പാക്കുന്നതു ശരിയല്ലെന്നും മനപൂർവമല്ല ഇതു ചെയ്തതെന്നും മരണത്തനു മുൻപു പ്രതി പ്രസ്താവന നടത്തി. വിഷ മിശ്രീതം സിരകളിലേയ്കകു പ്രവേശിക്കുന്നതിനു മുൻപ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതിനു വാർഡ് സന്നദ്ധനായി കൊല്ലപ്പെട്ട മൈക്കിളിന്റെ പിതാവ് വധശിക്ഷ നടപ്പാക്കുന്നതിനു ദൃക്‌സാക്ഷിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top