
ലണ്ടന്‍: കൊവിഡ് ഗുളികയ്ക്ക് ബ്രിട്ടന്‍ അനുമതി നൽകി !ആന്റിവൈറല്‍ ഗുളികക്ക് അനുമതി നല്‍കുന്ന ആദ്യരാജ്യമായി ബ്രിട്ടൻ മാറി .മെര്‍ക്ക് (MRK.N/ Merck), റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സ് എന്നിവര്‍ സംയുക്തമായി ഉത്പാദിപ്പിച്ച Molnupiravir എന്ന ആന്റിവൈറല്‍ ഗുളികയ്ക്കാണ് രാജ്യം അനുമതി നല്‍കിയിരിക്കുന്നത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയായിരിക്കും മരുന്ന് കൊവിഡ് രോഗികള്‍ക്ക് നല്‍കുക എന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ എം.എച്ച്.ആര്‍.എയും ബ്രിട്ടീഷ് സര്‍ക്കാരും വൈകാതെ പുറത്തുവിടും.