ടിവി ലൈസൻസ് ചാർജ് 160 യൂറോയിൽ നിന്ന് കുറയ്ക്കാനാകുമെന്ന് മൈക്കൽ മാർട്ടിൻ.

ഡബ്ലിൻ : ടിവി ലൈസൻസ് ചാർജ് പ്രതിവർഷം 160 യൂറോയിൽ നിന്ന് കുറയ്ക്കാനാകുമെന്ന് ഉപപ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു .എന്നാൽ ഇത് റവന്യു കളക്റ്റ് ചെയ്‌താൽ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ തന്റെ അഭിപ്രായം പ്രധാനമന്ത്രി ലിയോ വരദ്കറിനോടും മീഡിയ വകുപ്പ് മന്ത്രി കാതറിൻ മാർട്ടിനോടും പറഞ്ഞിരുന്നു.എന്നാൽ ഇവർ ഇതിനോട് വിയോചിപ്പ് പ്രകടിപ്പിച്ചിരിക്കയാണ് ഇരുവരും എക്‌സ്‌ചീക്കറിൽ നിന്ന് ആർടിഇയ്‌ക്ക് ധനസഹായം നൽകുന്നു.

റവന്യൂ ശേഖരിക്കുകയാണെങ്കിൽ ചാർജിൽ നിന്നുള്ള വരുമാനം “100 ശതമാനം” ആയിരിക്കുമെന്നും അതിനർത്ഥം 160 യൂറോ ഫീസ് “സാങ്കൽപ്പികമായി” കുറയ്ക്കാനാകുമെന്നും മൈക്കിൾ മാർട്ടിൻ പറയുന്നു.
ടിവി ലൈസൻസിൻ്റെ ഭാവിയെച്ചൊല്ലി സഖ്യത്തിൽ ഭിന്നിപ്പുണ്ടായി . മന്ത്രിമാരായ മൈക്കൽ മഗ്രാത്തും പാസ്ചൽ ഡോനോഹോയും വാർഷിക ചാർജ് നിലനിർത്തണമെന്ന് ഉറച്ച് നിൽക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റവന്യൂ ജനങ്ങൾക്ക് വാട്ടർ ചാർജിന് സമാനമായ ഒരു പുതിയ നികുതിയായിരിക്കുമെന്ന ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. മാർട്ടിൻ പറഞ്ഞു, ഇത് ഒരു പുതിയ ചാർജായിരിക്കില്ല. പകരം ടിവി ലൈസൻസിനുള്ള റവന്യു നിർബന്ധിത പിരിവായി മാറ്റും.

Top