സ്വന്തം ലേഖകൻ
ഡബ്ലിൻ: മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രിയിലെ മാനേജീരിയൽ തകരാരിനെ തുടർന്നു കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പതിനാറ് ആശുപത്രി ജീവനക്കാർക്കെതിരെ എച്ച്എസ്ഇ അന്വേഷണം ആരംഭിച്ചു. പോർട്ടലോയിസിലെ മിഡ്‌ലാൻഡ് റീജിയണൽ ആശുപത്രി ജീവനക്കാർക്കെതിരെയാണ് ഇപ്പോൾ എച്ച്എസ്ഇ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോൾ ചെയ്യേണ്ട പ്രാഥമിക ചികിത്സകളെല്ലാം ആശുപത്രി ജീവനക്കാർ ചെയ്തിരുന്നോ എന്ന പരിശോധനയാണ് ഇപ്പോൾ എച്ച്എസ്ഇ നടത്തുന്നത്. ഇതു സംബന്ധിച്ചുള്ള പ്രത്യേക അന്വേഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും എച്ച്എസ്ഇ വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക അന്വേഷണം മാത്രമായതുകൊണ്ടു തന്നെ പ്രശ്‌നത്തിൽ കുറ്റക്കാരാരാണെന്നതു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ജൂണിലാണ് ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നതിനായി എച്ച്എസ്ഇ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചത്. മൂന്നു മാസം കൊണ്ടു അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർപ്പിക്കണമെന്ന നിർദേശമാണ് അന്വേഷണ സംഘത്തിനു എച്ച്എസ്ഇ അധികൃതർ നൽകിയിരുന്നത്. എന്നാൽ, ഈ വർഷം അവസാനത്തോടെ മാത്രമേ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കൂ എന്നാണ് ഇപ്പോൾ അന്വേഷണ കമ്മിഷൻ അംഗങ്ങൾ എച്ച്എസ്ഇയ്ക്കു നൽകിയിരിക്കുന്ന റിപ്പോർട്ട്.
എന്നാൽ, അന്വേഷണം അകാരണമായി വൈകുന്നതിൽ ആരോഗ്യമന്ത്രി ലിയോ വരദാർക്കർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, അന്വേഷണം അനിശ്ചിതമായി വൈകുന്നതിൽ കടുത്ത ആശങ്കയാണ് അധികൃതർ പ്രകടിപ്പിക്കുന്നത്.