എന്തിനീ മിഴിരണ്ടും കരയിച്ചു ?ഐറീഷ് മലയാളി ബാലന്‍ മസ്തിഷ്‌ക ഹാതത്താല്‍ മരിച്ചു ,ഇനി മിലന്റെ ഡാന്‍സുകള്‍ കാണുക യൂടൂബിലൂടെ മാത്രം

ഡബ്ളിന്‍ :പ്രവാസി മലയാളികളെ കണ്ണീരിലാഴ്​ത്തി അയര്‍ലണ്ടില്‍ മരണം . അയര്‍ലണ്ടിലെ ബ്രേയില്‍ താമസിക്കുന്ന മലയാളി ബാലന്‍ മിലന്‍ മാര്‍ട്ടിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത് .മറ്റുവിദ്യാര്‍ത്ഥികളേപ്പോലെ കളിച്ചു ചിരിച്ചു പുതിയ അധ്യയനവര്‍ഷം തുടങ്ങിയപ്പോള്‍ കഴിഞ്ഞ തിങ്കളാഴ്​ച്ച രാവിലെ സ്കൂലില്‍ പോയ മിലന് കടുത്ത തലവേദന അനുഭപ്പെട്ടതിനാല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു സ്കാനിങ്ങില്‍ അതി ഭയങ്കരമായ ബ്ളീഡിങ്ങ് ബ്രെയിനില്‍ കണ്ടത്തുകയുനം ഉടന്‍ തന്നെ ക്രംളിന്‍ ഹോസ്പിറ്റലില്‍ നിന്നും ന്യുറോ സ്പെഷ്യല്‍ ഇന്വെസ്റ്റിഗേഷന്‍ ഹോസ്പിറ്റല്‍ ആയ ബ്യുമൗണ്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയും എന്നാല്‍ ഡോക്ടര്‍മാരുടെ അശ്രാന്ത ശ്രമം ഉണ്ടായിരുന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല.തിങ്കളാ​ച്ചമുതല്‍ വെന്റിലേറ്ററില്‍ ആയിരുന്ന മിലന്‍ മസ്കിഷ്ക മരണം സ്തിരീകരിക്കുകയായിരുന്നു.

ചങ്ങനാശേരി സ്വദേശികളായ മാര്‍ട്ടിന്‍ വര്‍ഗീസിന്റെയും ആന്‍സി മാര്‍ട്ടിന്റെയും മകന്‍ മിലന്‍ മാര്‍ട്ടിന്‍(14 വയസ്) ഡബ്ലിന്‍ ബ്യൂമണ്ട് ഹോസ്പിറ്റലില്‍ നിര്യാതനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കെ ബോധം കെട്ടുവീണ മിലനെ സ്‌കൂള്‍ അധികൃതര്‍ ക്രമില്‍ഹോസ്പിറ്റലിലും അവിടെ നിന്ന് ബ്യൂമോണ്ട് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു. അത്യാസന്ന നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മിലന്റെ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അനെുരിസം (ധമനിവീക്കം-ബ്രെയിനിലെ ഞെരമ്പുകള്‍ ദുര്‍ബലമായി പൊട്ടിപ്പോകുന്ന അവസ്ഥ) മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷ കൈവിടാതെ അപ്പോഴും കാത്തിരുന്നെങ്കിലും അത്ഭുതങ്ങളൊന്നും സംഭിവിക്കാതെ ഇന്ന് ഉച്ചയോടെ പൂര്‍ണമായും മരണം സ്ഥിരീകരിച്ചു.milan 2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിന്‍ വിക്ലോയിലെ അഷ്‌ഫോര്‍ഡിലാണ് മിലനും കുടുംബവും താമസിക്കുന്നത്. പിതാവ് മാര്‍ട്ടിന് വിഷ്വല്‍ മീഡിയ ബിസിനസും അമ്മ ആനി ലേപേഴ്‌സ് ടൗണ്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാണ്. സഹോദരന്‍ പാട്രിക്.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന മിലന്‍ പഠനത്തിലും മുന്‍പന്തിയിലായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരന്റെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് മിലന്റെ സഹപാഠികള്‍. മിടുക്കനായ വിദ്യാര്‍ത്ഥിയുടെ വിയോഗത്തില്‍ അധ്യാപകരും കണ്ണീര്‍പൊഴിക്കുകയാണ്. ബ്രെ മലയാളി കമ്മ്യൂണിറ്റിയിലെ സജീവപ്രവര്‍ത്തകനായിരുന്ന ഈ മിടുക്കന്‍ നല്ലൊരു ഡാന്‍സറുമായിരുന്നു. സെപ്റ്റംബര്‍ 5 ന് നടത്താനിരുന്ന ബ്രെയിലെ ഓണാഘോഷം മിലന്റെ മരണത്തെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്.

ആശുപത്രിയിലായെന്ന വാര്‍ത്ത അറിഞ്ഞ ഉടനെ നന്നെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും വ്യക്തികളും ബാലനു വേണ്ടി പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രര്‍ത്ഥനകള്‍ വിഫലമായി മിലാന്‍ യാത്രയായി .

 

 

പാട്ടും ഡാന്‍സുമായി ഐറീഷ് മലയാളി കുട്ടികളില്‍ വ്യസ്ത്യസ്ഥനായ മിലന്റെ മരണം ഏവരേയും ദു:ഖത്തിലാ​ഴ്ത്തി. മിലന്‍ 2012 സ്റ്റേജില്‍ പെര്‍ഫോം ചെയ്ത ഡന്‍സുകാണുമ്പോള്‍ ഇപ്പോഴും ബ്രേയിലെ ഇന്ത്യന്‍ കമ്മ്യുണിറ്റി നെഞ്ചുപൊട്ടികരയുകയാണ്.മിലന്റെ ഡാന്‍സ് കാണാം

Top