അറബി വീട്ടിൽ ക്രൂര പീഡനം സഹിച്ച മിനി രവീന്ദ്രൻ നാടണഞ്ഞു

റിയാദ് : അറബി വീട്ടിൽ ക്രൂര പീഡനത്തിന് ഇരയായ കൽപ്പറ്റ തലപ്പുഴ സ്വദേശി മിനി രവീന്ദ്രനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.കരുനാഗപ്പള്ളി ചിറ്റുമൂലയിലെ ഗ്ലോബൽ എന്റർപ്രൈസസ് ട്രാവൽസ് ഏജന്റ്‌ മുഖേനെയാണ് വേണ്ടത്ര രേഖകൾ ഇല്ലാതെ  മിനി സൗദിയിലെത്തിയത്.വന്നനാൾ  മുതൽ  ഭക്ഷണവും വിശ്രമവുമില്ലാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നു .കുട്ടികളെ നോക്കാൻ ഉള്ള ജോലി എന്ന് പറഞ്ഞായിരുന്നു ഏജന്റ്  മിനിയെ സൗദിയിലേക്ക് അയച്ചത്  സൗദിയിൽ വന്ന ദിവസം മുതൽ പീഡനം സഹിക്കാൻ പറ്റാതെ വന്നപ്പോൾ മിനി ഏജന്റിനെ വിളിച്ചെങ്കിലും ഗുണം ഉണ്ടായില്ല രോഗിയായ മിനി പലതവണ ജോലിക്കിടെ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.തുടർന്ന് ഈ വിവരം മാധ്യമ പ്രവർത്തകർ അറിയുകയും മിനിയെക്കൊണ്ട് കരുനാഗപ്പള്ളി എ.സി.പി., മാനന്തവാടി ഡി.വൈ.എസ.പി. ഉൾപ്പടെ ഉള്ളവർക്ക് പരാതിയും കൊടുപ്പിച്ചിരുന്നു.കൂടാതെ മാധ്യമ പ്രവർത്തകർ തന്നെ മന്ത്രി  കെ.ടി. ജലീലിനെയും എം.ഐ.ഷാനവാസ് എം.പി.യെയും വിവരം അറിയിച്ചിരുന്നു ഇവരിൽ നിന്നും കാര്യമായ പ്രയോജനം ഉണ്ടായില്ല. തുടർന്ന് റിയാദ് എംബസിയിൽ പരാതി നൽകി മിനിയുടെ പീഡന വാർത്തകൾ മാധ്യമങ്ങളിൽ വന്നു തുടങ്ങി ഒടുവിൽ കിടപ്പാടം വിറ്റാണ്  രണ്ടര ലക്ഷം രൂപ ഏജന്റിന് കൊടുത്തണ്  നാട്ടിലെത്തിയത്.തന്നെ ചതിൽ പെടുത്തിയവർക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മിനി പറഞ്ഞു. മാസ്സ് തബുക്കിന്‍റെ ജീവകാരുണ്യ വിഭാഗം കൺവീനറും റിയാദ്  മാധ്യമ പ്രവർത്തകനുമായ  ഉണ്ണി മുണ്ടുപറമ്പിൽ, ദുബായ് മാധ്യമ പ്രവർത്തകൻ ബിജു കരുനാഗപ്പള്ളി എന്നിവരുടെ  ശക്തമായ ഇടപെടലാണ് മിനിക്ക് നാട്ടിലെത്താൻ തുണയായത്. എം.ബി.രാജേഷ്. എം.പി, റിയാദ് എംബസ്സി.ഉദ്യഗസ്ഥനായ ജോർജ്‌  എന്നിവരുടെ സഹായവും ലഭിച്ചു

Top